Skip to main content

Posts

യുദ്ധവിരുദ്ധ കൈയ്യടയാള ശേഖരണം നടത്തി

ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് ഏഴിക്കര ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ യുദ്ധവിരുദ്ധ ഒത്തുചേരലും കൈയ്യടയാള ശേഖരണവും നടത്തി.  "അണുയുദ്ധത്തിൽ വിജയികളില്ല അതിന്നു ശേഷം ജീവിതവും" എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥികൾ തങ്ങളുടെ കൈപ്പത്തികൾ ചായത്തിൽ മുക്കി തിരശ്ശീലയിൽ പതിപ്പിച്ച് യുദ്ധരഹിത സന്ദേശത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.  എൽപി ക്ലാസുകൾ മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും പരിപാടിയിൽ പങ്കുചേർന്നു. പത്താം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ സഡാക്കോ കൊക്കുകൾ യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ മനുഷ്യരെക്കുറിച്ചുള്ള ദീപ്തമായ സ്മരണയുണർത്തി. ആദ്യ കയ്യടയാളം പതിപ്പിച്ചു കൊണ്ട് സ്കൂൾ പ്രധാന അധ്യാപിക അനിൽസല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥി ആമിന ഹിരോഷിമ ദിന സന്ദേശം അവതരിപ്പിച്ചു. മനുഷ്യരാശിക്കു മുകളൽ പതിച്ച വലിയ പ്രരഹരങ്ങളിൽ ഒന്നാണ് ഹിരോഷിമയിലെ ആണവായുധ ആക്രമണം. മനുഷ്യത്വം മരവിച്ച ആ ചരിത്ര സന്ധിയുടെ ഭീതിതമായ ഓർമ്മകൾ പുതുക്കുന്ന ഈ സന്ദർഭത്തിലും യുദ്ധം മനുഷ്യവംശത്തിന്റെ പ്രധാന വെല്ലുവിളിയായി തുടരുകയാണ്. ഉക്രൈനിലും പാലസ്തീനിലും തുടരു...

പവിത്രൻ തീക്കുനിയുടെ കവിതകൾ

ജീവിതത്തിൻ്റെ യാദാർത്ഥ്യങ്ങളോട് അതിതീവ്രമായ ആത്മാർത്ഥത കാണിക്കുന്ന കവിയാണ് പവിത്രൻ തീക്കുനി. അയാളുടെ ജീവിതം കടന്നു പോയ കനൽവഴികളിലും കുഴികളിലുമാണ് അയാളുടെ കവിതയും പിറവി കൊണ്ടത്. അതിനാൽത്തന്നെ പ്രണയമോ രതിയോ സ്നേഹബന്ധങ്ങളോ രാഷ്ട്രീയമോ എന്തു തന്നെയായാലും തീക്കുനിക്കവിതകളിൽ അവ വരുന്നത് കത്തുന്ന വിശപ്പിൻ്റെയും അനാഥബോധത്തിൻ്റെയും പശ്ചാത്തലത്തിലായിരിക്കും. പലതും അവിടെ വരുന്നത് തലതിരിഞ്ഞാണല്ലോ? എന്ന് പലർക്കും തോന്നിയേക്കാം. മിണ്ടിപ്പോവരുത്. അതെന്താ അങ്ങനെയെന്ന് ചോദിച്ച് പോവരുത്. അയാളെ അയാളുടെ ജീവിതം പഠിപ്പിച്ചതാണ് അയാൾ എഴുതുന്നത്. ഇതാണോ കവിത? എന്ന് ചിലർ നെറ്റി ചുളിച്ചേക്കാം. ഇത് കവിതയാണെന്ന് യാദാസ്ഥിതീക കാൽപനീക ജീവികളെപ്പറഞ്ഞ് ബോധ്യപ്പെടുത്താൻ നിങ്ങൾക്കായെന്നു വരില്ല. എന്നാൽ ഈ എഴുത്തിൽ ജീവിതമുണ്ടെന്ന കണ്ണിൽ കുത്തുന്ന സത്യത്തിനു നേരെ ആർക്കും കണ്ണടക്കാനാവില്ല. നിക്കനോർ പാർറ യുടെ അകവിതയുടെ (Anti poetry)എഴുത്ത് വഴികളിലായി അക്കാഡമിക്കുകൾ അയാളെ അടയാളപ്പെടുത്തിയേക്കാം. ജീവിതത്തിൻ്റെ കനപ്പെട്ട യാദാർത്ഥ്യങ്ങളിൽ നിന്ന്  ഖനനം ചെയ്യ്തെടുത്തതാണ് തീക്കുനിക്കവിതകൾ. പിന്നിട്ട വഴികളിൽ എവിടെ നിന്നോ കൂടെ കൂടി...

തൊട്ടപ്പൻ സിനിമ

ഫ്രാൻസിസ് നൊറോണയുടെ ചെറുകഥ കുറച്ച് കാലം മുന്നേ തന്നെ വായിച്ചിരുന്നതാണ്. പ്രമേയ സ്വീകരണത്തിലെ അസാധാരണത്വവും ഭാഷയിലെ ഭാവതീവ്രതയും കൊണ്ട് ആ കഥകൾ ആഴത്തിൽ മനസ്സിൽ പതിഞ്ഞതുമാണ്. അതിലെ തൊട്ടപ്പൻ എന്ന കഥ സിനിമയാകുന്നു എന്നുകേട്ടപ്പോൾ സംശയം തോന്നി. ഭാഷയുടെ കരുത്ത് കൊണ്ട് നിർമ്മിച്ച ആ കഥ സിനിമയാകുമ്പോൾ എങ്ങിനെയാവും എന്നതായിരുന്നു മനസ്സിലേക്ക് എത്തിയ ചിന്ത. ചെറുകഥയുടെ കഥാ പരിസരത്തേക്ക് കുറേക്കൂടി കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും ചേർത്തിരിക്കുന്നു തിരക്കഥാകൃത്തും സംവിധായകനായ ഷാനവാസ് കെ ബാവക്കുട്ടിയും. കഥയുടെ ഭാഷയിലെ ജീവനും ഊർജ്ജവും ദൃശ്യഭാഷയിലേക്ക് കുറെയൊക്കെ പരിഭാഷപ്പെടുത്താനായിരിക്കുന്നു അവർക്ക്. സമൂഹത്തിലെ മുഖ്യ ധാരയിൽ നിന്നും, മലയാള സിനിമയിൽ നിന്നും മാറ്റിനിർത്തപ്പെട്ട കുറെ ജീവിതങ്ങളുടെയും ജീവിത പരിസരങ്ങളുടെയും ശക്തമായ കടന്നുവരവിൻ്റെ കാലത്തെ ഒരിക്കൽകൂടി അടയാളപ്പെടുത്തുന്നുണ്ട് സിനിമ. ആ നിലയ്ക്ക് മധ്യ/ഉപരി വർഗ്ഗങ്ങളുടെ ജീവിത പശ്ചാത്തലങ്ങളിൽ ആണ് കഥപറച്ചിൽ പൊലിപ്പിക്കാനാവുക എന്ന മലയാള ചലച്ചിത്ര പൊതുബോധത്തിന് കനത്ത പ്രഹരം ഏൽപ്പിക്കുന്നുണ്ട് ചിത്രം. സൗഹൃദവും പകയും പ്രണയവും രതിയും വാത്സല്യവും എല്ല...

ഇസ്പേഡു റാണി - മ്യൂസ് മേരിയുടെ കവിത

പ്രണയത്തെക്കുറിച്ചെന്തുപറയാൻ?" അഗാധവ്യസനം നിറമില്ലാത്ത കഠിനനോവ് എന്തുപറയാനിനി... ആയിരം മൗനങ്ങൾ  സൂചിമുനകളായെൻ്റെ  കരളിനെ നുറുക്കുമ്പോഴും പ്രണയാഗ്നിയെന്നിലെരിയുന്നു. (പ്രണയപുരാണം) മ്യൂസ് മേരി ജോർജ് എഴുതിയ ആദ്യത്തെ കവിതാസമാഹാരമാണ് ഇസ്പേഡുറാണി. മേഘരൂപികൾ, ശേഷം, ഒരുവർ, പ്രണയപുരാണം, മടക്കം, ഇസ്പേഡ് റാണി, പ്രണയത്തോട്, നിദ്രാടനം, നിഴൽശൈത്യം, ജ്ഞാനസ്നാനം, വെയിൽക്കൊള്ളികൾ, നിദ്രാടനം, ചെടിമരങ്ങൾക്ക് എന്നിവയടക്കം 37 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. നിൻ്റെ  നഗരത്തിൽ വന്ന്  നിന്നെ  കാണാതെ മടങ്ങുക  നിൻ്റെ ചുംബനത്തിൽനിന്ന്  എൻ്റെ ശ്വാസത്തെ തിരിച്ചെടുക്കലാണ്. (മറക്കുമ്പോൾ) തെളിച്ചമുള്ള ഓർമ്മകളിൽ നിന്ന് രൂപകങ്ങൾ നിറഞ്ഞ ഭാഷകൊണ്ട് മ്യൂസ് മേരി കവിതകളെഴുതുകയാണ്. ബിംബങ്ങൾ നിറഞ്ഞ ബിബ്ലിക്കലായ ഭാഷാ പ്രമേയ രീതികളും ടീച്ചറുടെ പ്രത്യേകതകളാണ്. "മഹാ ജ്വലനങ്ങളിൽ ഇരമ്പിനിൽപ്പതും വ്യഥ, പരിയാപ്പുണരലിൽ വിതുമ്പി നിൽപ്പതും വ്യഥ" എന്ന് തിരിച്ചറിയുന്നവയാണ് മ്യൂസ് മേരിയുടെ കവിതകളെന്നും സിൽവിയാപ്ലാത്ത് മുതൽ കമലാദാസ് വരെയുള്ള ഒരു സ്ത്രീ ഭാവ കവിതാ പാരമ്പര്യത്തിലാവാം ഈ കവിതകളുടെ സ്ഥാനനിർണ്ണയം നടത...

അതിര് - ഷോർട്ട് ഫിലിം

ലോക്ക്ഡൗൺ കാലത്ത് ഈ ഷോർട്ട് ഫിലിം കാണാൻ സാധിച്ച വളരെ ചുരുക്കം പേരിൽ ഒരാളായിരിക്കും ഞാൻ. അതിന് സഹായിച്ച ഇതിൻ്റെ സംവിധായകൻ പ്രിയപ്പെട്ട ഫാസിൽ റസാക്കിനോടുള്ള സ്നേഹം അറിയിക്കട്ടെ. യുസി കോളേജിൽ വന്നകാലം തൊട്ടേ പ്രതിഭ കൊണ്ടും തെളിമയുള്ള സൗഹൃദം കൊണ്ടും  അത്ഭുതപ്പെടുത്തിയ ഒരു കൂട്ടമാണ് "കൾട്ട് കമ്പനി". അനേകം മികച്ച ഷോർട്ട് ഫിലിമുകൾക്ക് ശേഷം കൾട്ട് നിർ മിക്കുന്ന , വൈകാതെ പുറത്തിറങ്ങുന്ന പുതിയ ഹ്രസ്വ ചിത്രമാണ് അതിര്. സമൂഹം പണിഞ്ഞു വെച്ചിരിക്കുന്ന അതിർത്തികളെ മുറിച്ചുകടന്ന് ലോകത്തിലെ ചെറിയ/വലിയ സ്വപ്നങ്ങളിലേക്ക് ചിറകു നീർത്തുവാൻ കൊതിക്കുന്ന മോഹങ്ങളുടെ കഥയാണ് അതിര്. യാഥാസ്ഥിതികതയുടെ ഇടുങ്ങിയ ഇടനാഴികളിൽ നിന്ന് പുറത്തുകടന്നു സ്വാതന്ത്ര്യത്തിന് ജീവവായു ജീവവായു ശ്വസിക്കാൻ കൊതിക്കുന്ന ബാല്യത്തെ ചിത്രത്തിൽ വളരെ സ്വാഭാവികതകളോടെ ആവിഷ്കരിച്ചിരിക്കുന്നു. ഫാസിൽ റസാക്ക് കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത് വിനായകും സിനിമാറ്റോഗ്രാഫർ കൂടിയായ മൃദുൽ എസ് ഉം  ചേർന്നാണ്. കലാസംവിധാനം അമൃത ഇ കെ. കഥയുടെ സത്തയോട് ചേർന്നുനിൽക്കുന്ന സംഭാഷണവും...

പൊരുതുന്ന അമ്മമാർ - ബിനോയ് വിശ്വം

പൊരുതുന്ന അമ്മമാർ - ആഫ്രിക്കൻ വിമോചനകാല സമര കവിതകളുടെ സമാഹാരം. വിവർത്തനം  :  ബിനോയ് വിശ്വം മൂന്നാംദിവസത്തിൽ പറയാൻ ആഗ്രഹിക്കുന്നത് " പൊരുതുന്ന അമ്മമാർ " എന്ന ആഫ്രിക്കൻ കവിതകളുടെ സമാഹാരത്തെക്കുറിച്ചാണ്. ഇന്ത്യയിലെ മുൻനിര രാഷ്ട്രീയ നേതാവും രാജ്യസഭാ എംപിയുമായ സ. ബിനോയ് വിശ്വം മലയാളത്തിലേക്ക് തർജ്ജമ ചെയ്ത ദക്ഷിണാഫ്രിക്കൻ വിമോചനകാല സമരകവിതകളുടെ സമാഹാരമാണിത്. ദക്ഷിണാഫ്രിക്കയിലെ വിപ്ലവ മുന്നേറ്റങ്ങളിൽ പങ്കാളിയായി ഇന്ത്യയിൽ നിന്നും ഉണ്ടായിരുന്നു സ. ബിനോയ് വിശ്വം. അന്നൊരു സായാഹ്ന സംഗമത്തിൽ വെച്ചാണ് women in struggle എന്ന പുസ്തക അദ്ദേഹത്തിൻറെ കൈകളിൽ എത്തുന്നത് . സമരസാന്ദ്രമായ ജീവിതം എങ്ങനെയാണ് സമരസാന്ദ്രമായ കവിതകൾ ജന്മം നൽകുന്നത് എന്ന് ഈ കവിതകളിൽ നിന്നും അറിയാൻ കഴിയുന്നു. ഇൽവ മക്കായ് യുടെ "ഞങ്ങളുടെ അമ്മ ഞങ്ങളിലേക്ക്" "മണ്ടേലയോടുടും തടവിലെ സഖാക്കളോടും" "അവരെ മറക്കരുത്" ഗ്ലോറിയ എംടുംഗ്വായുടെ "ഒരു പ്രസവത്തെക്കുറിച്ച്" ഫെസീക്കാ മക്കോനിസിൻ്റ "അമ്മേ വിടതരൂ" ഫില്ലിസ് ആൽറ്റ്മാൻ്റെ "പുഞ്ചിരി" "ഞാൻ അനന്തമാണ്"  തുടങ്ങി ...

ട്രാൻസ് സിനിമ

ട്രാൻസ് സിനിമ ലോക്ക് ഡൗൺ കാലത്ത് കാണാൻ സാധിച്ച ഒരു നല്ല സിനിമയാണ് ട്രാൻസ്. ആത്മീയ വ്യാപാരത്തിൻ്റെ കാപട്യത്തെ വളരെ മികച്ച രീതിയിൽ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു  അൻവർ റഷീദിൻ്റെ സംവിധാനം, അമൽ നീരദിൻ്റെ അതിമനോഹരമായ ചായാഗ്രഹണം, ഫഹദ് ഫാസിലിനെ അസാധാരണമായ അഭിനയമികവ് ഇതെല്ലാം സിനിമയെ ഗംഭീരമാക്കിയിരിക്കുന്നു. മനശാസ്ത്ര വിജ്ഞാനീയം വലിയതോതിലുൾച്ചേർത്ത സിനിമയാണിത്. ഉന്മാദ വിഷാദ രോഗത്തെക്കുറിച്ചുള്ള അനേകം റഫറൻസുകൾ ഈ ചിത്രം ഉൾക്കൊള്ളുന്നുണ്ട്. ലോകത്താകമാനം  ഇത്തരം വെല്ലുവിളികൾ നേരിടുന്ന അനേകം മനുഷ്യരെ സ്വാഭാവിക ജീവിതം നയിക്കുന്നതിന് സഹായിക്കുന്ന fyprexa, sanax, disperdal തുടങ്ങിയ ആധുനിക മനശാസ്ത്രത്തിലെ വലിയ നേട്ടങ്ങളെ ആളെകൊല്ലി മരുന്നുകൾ എന്ന് അവതരിപ്പിക്കുന്ന കേശവൻ മാമൻ നിലവാരത്തിലുള്ള വാട്സ്ആപ്പ് വിജ്ഞാനങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ ചിത്രത്തിന് കൂടുതൽ ശാസ്ത്രീയ അടിത്തറ ലഭിച്ചേനെ. മാനസിക രോഗികൾ അക്രമകാരികളാണ്, മാനസികരോഗത്തിൻ്റെ മരുന്നുകളെല്ലാം അമിത സെഡേഷൻ ഉണ്ടാക്കുന്നവയാണ് തുടങ്ങിയ വാർപ്പുമാതൃക (stereotypes) കളെയും ചിത്രം പൊളിക്കാൻ ശ്രമിക്കുന്നില്ല. വിവിധ സ്വതന്ത്രചിന്താ കൂട്ട...

കൊറോണാക്കാലത്തെ വായനകൾ - നോം ചോംസ്കി

മാധ്യമങ്ങളും പൊതുസമൂഹവും  - പ്രൊ. നോം ചോംസ്കി ലോകം കോവിഡ് 19 ഭീതിയിൽ ഇരിക്കുന്ന കാലമാണ്. ജീവിതത്തിലെ സ്വാഭാവീക പ്രവർത്തനങ്ങളെ മരവിപ്പിച്ചു കൊണ്ട് വന്ന ലോക്ക് ഡൗണിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ കാലം മുഴുവൻ ഭയാശങ്കയിലും പരിഭ്രാന്തിയിലും മുഴുകിയിരിക്കുന്നത് അർത്ഥശൂന്യമായ കാര്യമാണ്.വീട്ടിൽ ഇരിക്കുന്ന ഒരു ദിവസത്തിലെ മുഴുവൻ സമയവും വിരസമാവാതെ ക്രിയാത്മകമായി ചെലവഴിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങളോട് ഐക്യപ്പെട്ടുകൊണ്ട് ഈ കാലയളവിൽ കണ്ട മികച്ച സിനിമകൾ ഓൺലൈനിൽ കേട്ട നല്ല പ്രഭാഷണങ്ങൾ വായിച്ച പുസ്തകങ്ങൾ എന്നിവയെ പരിചയപ്പെടുത്തിക്കൊണ്ട് "കൊറോണാക്കാലത്തെ വായനകൾ" എന്ന പേരിൽ ഒരു ദിവസം ഒരു പോസ്റ്റ് എന്ന നിലയിൽ ഒരു പരിശ്രമം തുടങ്ങി വെക്കുന്നു. ആദ്യമായി രാഷ്ട്രീയചിന്തകനും  ഭാഷാശാസ്ത്രജ്ഞനുമായ പ്രൊ. നോം ചോംസ്കി യുടെ പുസ്തകത്തിൻ്റെ വായനാനുഭവം പങ്കുവെക്കുന്നു. മാധ്യമങ്ങളും പൊതുസമൂഹവും - നോം ചോംസ്കി വിവർത്തനം : സി. പി. അബൂബക്കർ സി.ബി. സുധാകരൻ മാധ്യമങ്ങളെക്കുറിച്ചുള്ള ധാരണകൾക്ക് ഇളക്കം സൃഷ്ടിച്ച പുസ്തകമാണിത്. ഈ പ...

മരിച്ചവൻ പ്രതി (കവിത)

കഴുത്തിലെ മുറിവിൽ കടൽക്കാറ്റിൻ്റെ നീറ്റലറിയാതെ ചുണ്ടിൽ കടലുപ്പിൻ്റെ രുചിയറിയാതെ... തീരത്ത് കമന്നുറങ്ങി ഭൂമിയുടെ ആഴവും ആഴിയുടെ പരപ്പും അളക്കുകയാണവൻ അലൻ നിന്നെയോർത്ത് ഉപ്പുപരലുകൾ കണ്ണീർ പൊഴിക്കുന്നു ചരൽക്കല്ലുകൾ വിതുമ്പുന്നു അഴിക്കുള്ളിൽ അമ്മയുടെ നിശ്വാസം എൻ്റെ കുട്ടി വെള്ളം കുടിച്ചു മരിച്ചല്ലോ... "ഇനി മതി" എന്ന് പറഞ്ഞ് കരഞ്ഞിട്ടും കരയാനാവാതെ കരഞ്ഞിട്ടും കുടിച്ച്... കുടിച്ച്... പഴങ്കഥക്കെട്ടിൻ്റെ പൊടിയലർജിയുള്ള ലോകത്തിൽ... നീ അഭയാർത്ഥി നീ വരത്തൻ നീ പ്രതി...

വലയസൂര്യഗ്രഹണം

ശാസ്ത്രസാഹിത്യപരിഷത്ത് ആലുവ യൂണിറ്റിൻ്റെയും യു സി കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിൻ്റെയും ഫ്രീതിങ്കേഴ്സ് ക്ലബ് യുസിസിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് കോളേജിൽ വെച്ച് ഇന്ന് കോളേജിൽ വെച്ച് നടത്തിയ വലയ സൂര്യഗ്രഹണ നിരീക്ഷണം വേറിട്ട അനുഭവമായിരുന്നു. ശാസ്ത്രത്തിൻ്റെ നിരീക്ഷണത്തിനും നിർവചനത്തിനു പൂർണമായും വഴങ്ങുന്ന അനേകം പ്രപഞ്ച പ്രതിഭാസങ്ങളിൽ ഒന്നാണ്  സൂര്യഗ്രഹണം. ഈ പ്രതിഭാസത്തെ ചുറ്റിപ്പറ്റി ശാസ്ത്രം ഒട്ടും തന്നെ പുരോഗമിച്ചിട്ടില്ലാത്ത ഗോത്ര കാലഘട്ടം മുതലേതന്നെ നിലനിൽക്കുന്ന അനേകം അന്ധവിശ്വാസങ്ങളും മിഥ്യാ ബോധ്യങ്ങളും കപട ധാരണകളും നമ്മുടെ സമൂഹത്തിലും  സമൂഹത്തെ നിയന്ത്രിക്കുന്ന  മതങ്ങളിലും ഉണ്ട്. ഇത്തരം അന്ധവിശ്വാസങ്ങളെ ഏതു രീതിയിൽ ചെറുക്കാമെന്നും  സമൂഹത്തിനു മുന്നിൽ അവയുടെ കാപട്യം എത്തരത്തിൽ തുറന്നുകാട്ടാമെന്നും വ്യക്തമാക്കുന്നതായിരുന്നു ഇന്നത്തെ പരിപാടികൾ. ഗ്രഹണത്തിൻ്റെ പരിപൂർണതയിൽ  നടത്തിയ മധുര വിതരണവും പരിചയസമ്പന്നരായ അധ്യാപകരുടെ  നിർദ്ദേശങ്ങളും സൗഹൃദ സംഭാഷണങ്ങളും ശാസ്ത്ര പ്രചാരണത്തിൻ്റെ വേറിട്ട മാനങ്ങൾ പരിചയപ്പെടുത്തുന്നവയായിരുന്നു. ശാസ്...

പൗരത്വ ഭേദഗതി ബില്ലും കുറെ ചോദ്യങ്ങളും

ഏകീകൃത സിവിൽ കോഡിനെ അനുകൂലിക്കുന്ന ബിജെപി സർക്കാർ മതം തിരിച്ച് പൗരത്വനിയമം  കൊണ്ടുവരുന്നതിലുള്ള യുക്തിയെന്താണ്? ഈ ചോദ്യത്തിനുത്തരം അന്വേഷിക്കുമ്പോളാണ് ഇന്ത്യൻ പൊതുബോധത്തിൻ്റെ ചരിത്ര വർത്തമാനങ്ങളെയും അതിൻറെ സാംസ്കാരിക ദൗർബല്യത്തെ മുതലെടുക്കുന്ന സത്യാനന്തര വർഗീയ രാഷ്ട്രീയത്തെയും കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനാവുന്നത്. ആധുനികതയിൽ ഇന്ത്യൻ രാഷ്ട്ര സങ്കല്പം രൂപംകൊണ്ടത് ഹിന്ദു സംസ്കാരത്തെ മുൻനിർത്തിയാണ്. ഹിന്ദു സംസ്കാരത്തെ മുൻനിർത്തിയാണ്. നൂറ്റാണ്ടു കാലം കടന്നു പോകുന്നതും അതേ സാംസ്കാരിക പൊതുബോധം ഉയർത്തിയാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെയും അടിസ്ഥാന മതാത്മക ബോധ്യങ്ങളിൽ മുസ്ലിം എന്നത് തീർത്തും അപരസ്വത്വ (Alianated identity) മാണ്. ഏതൊരു മതാത്മക സമൂഹത്തിലും എത്രതന്നെ സൗഹൃദം പുറമേ കാണിക്കുമ്പോഴും ഇതുപോലുള്ള അപരബോധം (ഞങ്ങൾ / നിങ്ങൾ) പ്രവർത്തിക്കുന്നുണ്ട്. ഈ വർഗീയതയെ സമീകരിക്കുന്നതിനായുള്ള "മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച രാഷ്ട്രീയ ധിഷണാശാലി" കളുടെ പ്രവർത്തന ഫലമായാണ് "മതേതരത്വം'' എന്നത് ഇന്ത്യൻഭരണഘടനാ മൂല്യങ്ങളിൽ മുഖ്യമായ ഒന്നായി ...

എയ്ഡ്സിലും മാരകമായവർ

ഇന്ന് ഡിസംബർ 1. ലോക എയ്ഡ്സ് ദിനം. മാനവരാശിയെ ഭയത്തിലാഴ്ത്തിയ, ഇരുപതാംനൂറ്റാണ്ടിൻ്റെ മഹാമാരിയിൽ നിന്നും മോചനം നേടുന്നതിനും HIV രോഗബാധിതർക്ക് സാന്ത്വനം നൽകുന്നതിനുമായാണ് ലോകാരോഗ്യസംഘടന ഈ ദിനം ആചരിക്കുന്നത്. ലോകാരോഗ്യ സംഘടന എയ്ഡ്സ് വിഭാഗം  (WHO HIV/AIDS) "സമൂഹം മാറ്റത്തിന് വഴിയൊരുക്കും" എന്നതാണ് ഈ വർഷത്തെ എയ്ഡ്സ് ദിന സന്ദേശം. കണക്കുകൾപ്രകാരം എയ്ഡ്സ് ബാധിതരുടെ ആഗോള നിരക്കിൽ കുറവുണ്ടെങ്കിലും മനുഷ്യവംശത്തിനു മുന്നിലെ വലിയ ഭീഷണിയെ പൂർണമായും തുടച്ചു നീക്കേണ്ടതുണ്ട്. 2019ലെ കണക്കുകളനുസരിച്ച് 24141 HIV ബാധിതരാണ് ആണ് കേരളത്തിലുള്ളത്. അണുബാധ വ്യാപനം ഇല്ലാതാക്കാനായി സർക്കാർ തലത്തിലും സന്നദ്ധ സംഘടനകളുടെ ഭാഗത്തുനിന്നും വലിയതോതിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ സ്വാധീനം വിലയിരുത്തുന്ന ലോകാരോഗ്യ സംഘടന 2030ഓടെ  ഭൂമിയിൽ നിന്നും എച്ച്ഐവി ഇല്ലാതാക്കാം എന്ന് പ്രത്യാശിക്കുന്നു. മുൻവർഷങ്ങളിൽ നിന്നും ഈ കാലയളവിൽ കേരളത്തിൽ ഉണ്ടായ എച്ച്ഐവി ബാധിതരുടെ കുറവ് ബോധവൽക്കരണ ശ്രമങ്ങൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തിനും ജനതയുടെ ആരോഗ്യാവബോധത്തിലെ വർധനവിനും മി...