ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് ഏഴിക്കര ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ യുദ്ധവിരുദ്ധ ഒത്തുചേരലും കൈയ്യടയാള ശേഖരണവും നടത്തി. "അണുയുദ്ധത്തിൽ വിജയികളില്ല അതിന്നു ശേഷം ജീവിതവും" എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥികൾ തങ്ങളുടെ കൈപ്പത്തികൾ ചായത്തിൽ മുക്കി തിരശ്ശീലയിൽ പതിപ്പിച്ച് യുദ്ധരഹിത സന്ദേശത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എൽപി ക്ലാസുകൾ മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും പരിപാടിയിൽ പങ്കുചേർന്നു. പത്താം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ സഡാക്കോ കൊക്കുകൾ യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ മനുഷ്യരെക്കുറിച്ചുള്ള ദീപ്തമായ സ്മരണയുണർത്തി. ആദ്യ കയ്യടയാളം പതിപ്പിച്ചു കൊണ്ട് സ്കൂൾ പ്രധാന അധ്യാപിക അനിൽസല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥി ആമിന ഹിരോഷിമ ദിന സന്ദേശം അവതരിപ്പിച്ചു. മനുഷ്യരാശിക്കു മുകളൽ പതിച്ച വലിയ പ്രരഹരങ്ങളിൽ ഒന്നാണ് ഹിരോഷിമയിലെ ആണവായുധ ആക്രമണം. മനുഷ്യത്വം മരവിച്ച ആ ചരിത്ര സന്ധിയുടെ ഭീതിതമായ ഓർമ്മകൾ പുതുക്കുന്ന ഈ സന്ദർഭത്തിലും യുദ്ധം മനുഷ്യവംശത്തിന്റെ പ്രധാന വെല്ലുവിളിയായി തുടരുകയാണ്. ഉക്രൈനിലും പാലസ്തീനിലും തുടരു...
ജീവിതത്തിൻ്റെ യാദാർത്ഥ്യങ്ങളോട് അതിതീവ്രമായ ആത്മാർത്ഥത കാണിക്കുന്ന കവിയാണ് പവിത്രൻ തീക്കുനി. അയാളുടെ ജീവിതം കടന്നു പോയ കനൽവഴികളിലും കുഴികളിലുമാണ് അയാളുടെ കവിതയും പിറവി കൊണ്ടത്. അതിനാൽത്തന്നെ പ്രണയമോ രതിയോ സ്നേഹബന്ധങ്ങളോ രാഷ്ട്രീയമോ എന്തു തന്നെയായാലും തീക്കുനിക്കവിതകളിൽ അവ വരുന്നത് കത്തുന്ന വിശപ്പിൻ്റെയും അനാഥബോധത്തിൻ്റെയും പശ്ചാത്തലത്തിലായിരിക്കും. പലതും അവിടെ വരുന്നത് തലതിരിഞ്ഞാണല്ലോ? എന്ന് പലർക്കും തോന്നിയേക്കാം. മിണ്ടിപ്പോവരുത്. അതെന്താ അങ്ങനെയെന്ന് ചോദിച്ച് പോവരുത്. അയാളെ അയാളുടെ ജീവിതം പഠിപ്പിച്ചതാണ് അയാൾ എഴുതുന്നത്. ഇതാണോ കവിത? എന്ന് ചിലർ നെറ്റി ചുളിച്ചേക്കാം. ഇത് കവിതയാണെന്ന് യാദാസ്ഥിതീക കാൽപനീക ജീവികളെപ്പറഞ്ഞ് ബോധ്യപ്പെടുത്താൻ നിങ്ങൾക്കായെന്നു വരില്ല. എന്നാൽ ഈ എഴുത്തിൽ ജീവിതമുണ്ടെന്ന കണ്ണിൽ കുത്തുന്ന സത്യത്തിനു നേരെ ആർക്കും കണ്ണടക്കാനാവില്ല. നിക്കനോർ പാർറ യുടെ അകവിതയുടെ (Anti poetry)എഴുത്ത് വഴികളിലായി അക്കാഡമിക്കുകൾ അയാളെ അടയാളപ്പെടുത്തിയേക്കാം. ജീവിതത്തിൻ്റെ കനപ്പെട്ട യാദാർത്ഥ്യങ്ങളിൽ നിന്ന് ഖനനം ചെയ്യ്തെടുത്തതാണ് തീക്കുനിക്കവിതകൾ. പിന്നിട്ട വഴികളിൽ എവിടെ നിന്നോ കൂടെ കൂടി...