Skip to main content

കൊറോണാക്കാലത്തെ വായനകൾ - നോം ചോംസ്കി

മാധ്യമങ്ങളും പൊതുസമൂഹവും
 - പ്രൊ. നോം ചോംസ്കി

ലോകം കോവിഡ് 19 ഭീതിയിൽ ഇരിക്കുന്ന കാലമാണ്. ജീവിതത്തിലെ സ്വാഭാവീക പ്രവർത്തനങ്ങളെ മരവിപ്പിച്ചു കൊണ്ട് വന്ന ലോക്ക് ഡൗണിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ കാലം മുഴുവൻ ഭയാശങ്കയിലും പരിഭ്രാന്തിയിലും മുഴുകിയിരിക്കുന്നത് അർത്ഥശൂന്യമായ കാര്യമാണ്.വീട്ടിൽ ഇരിക്കുന്ന ഒരു ദിവസത്തിലെ മുഴുവൻ സമയവും വിരസമാവാതെ ക്രിയാത്മകമായി ചെലവഴിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങളോട് ഐക്യപ്പെട്ടുകൊണ്ട് ഈ കാലയളവിൽ കണ്ട മികച്ച സിനിമകൾ ഓൺലൈനിൽ കേട്ട നല്ല പ്രഭാഷണങ്ങൾ വായിച്ച പുസ്തകങ്ങൾ എന്നിവയെ പരിചയപ്പെടുത്തിക്കൊണ്ട് "കൊറോണാക്കാലത്തെ വായനകൾ" എന്ന പേരിൽ ഒരു ദിവസം ഒരു പോസ്റ്റ് എന്ന നിലയിൽ ഒരു പരിശ്രമം തുടങ്ങി വെക്കുന്നു.


ആദ്യമായി രാഷ്ട്രീയചിന്തകനും  ഭാഷാശാസ്ത്രജ്ഞനുമായ പ്രൊ. നോം ചോംസ്കി യുടെ പുസ്തകത്തിൻ്റെ വായനാനുഭവം പങ്കുവെക്കുന്നു.

മാധ്യമങ്ങളും പൊതുസമൂഹവും
- നോം ചോംസ്കി
വിവർത്തനം :
സി. പി. അബൂബക്കർ
സി.ബി. സുധാകരൻ

മാധ്യമങ്ങളെക്കുറിച്ചുള്ള ധാരണകൾക്ക് ഇളക്കം സൃഷ്ടിച്ച പുസ്തകമാണിത്. ഈ പുസ്തകത്തിലൂടെ വീണ്ടും ഒരിക്കൽ കൂടി കടന്നു പോകാൻ ഈ  ലോക്ക് ഡൗൺ കാലത്ത് എനിക്കായി.
സമകാലീന വൈജ്ഞാനിക ലോകത്തിലെ ഏറ്റവും ധിഷണാശാലിയായ ചിന്തകനായ നോം ചോംസ്കി തൻ്റെ പ്രധാന ചിന്താമണ്ഡലമായ മാധ്യമവിമർശനത്തെ പറ്റിയുള്ള മൗലിക കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന പുസ്തകമാണിത്.

മാധ്യമങ്ങൾ എങ്ങനെയാണ് ലോകക്രമത്തെയും ജനമനസ്സുകളെയും നിയന്ത്രിക്കുന്നതും വരുതിയിലാക്കുന്നതെന്നും സൂക്ഷ്മമായി വ്യക്തമാക്കുകയാണ് ഈ കൃതിയിൽ പ്രൊ. ചോംസ്കി


എഡ്വേർഡ്സ് ഹെർമാനുമായി ചേർന്ന് അദ്ദേഹം എഴുതിയ Manufacturing concent എന്ന പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിക്കുന്ന മാധ്യമ ചിന്തകളുടെ ആശയാടിത്തറയിലാണ് ഈ പുസ്തകവും നിലകൊള്ളുന്നത്.

* മുഖ്യധാര എങ്ങിനെയാണ് മുഖ്യധാരയാവുന്നത്
* പ്രചരണവും പൊതുമനസ്സിനെ വരുതിയിലാക്കലും
* ജനാധിപത്യത്തിൻറെ എക്കാലത്തെയും ശത്രു സാമ്രാജ്യത്വം
എന്നീ ലേഖനങ്ങളും
* മാധ്യമ വിമർശനം എന്ന പേരിൽ ഷെലാഗ് റോജേഴ്സ് എന്ന മാധ്യമ പ്രവർത്തകൻ പ്രൊഫസറുമായി നടത്തിയ അഭിമുഖം,
ദേശരാഷ്ട്രങ്ങളും കോർപ്പറേഷനുകളും എന്ന അഭിമുഖം എന്നിവ ചേർന്നാണ് പുസ്തകം.

ഇന്ന് ഏറ്റവും വലിയ വ്യവസായമായി വളർന്ന് കൊണ്ടിരിക്കുന്ന പബ്ലിക് റിലേഷൻ വ്യവസായത്തിൻ്റെ തുടക്കവും പരിണാമവും സാധ്യതകളും ജനാധിപത്യവിരുദ്ധ നീക്കങ്ങളും പുസ്തകത്തിൽ സവിസ്തരം പ്രതിപാദിക്കുന്നു.
ഈ വ്യവസായത്തിൻ്റെ  അടിസ്ഥാന ഗ്രന്ഥമായ എഡ്വേർഡ് ബർണേഴ്സ് ക്രീൽ എഴുതിയ പ്രചാരവേല (propaganda) പറ്റിയുള്ള മൗലികമായ വിമർശനങ്ങൾ അദ്ദേഹം മുന്നോട്ട് വെക്കുന്നു.


ഏറ്റവും തെളിച്ചമുള്ള ജനാധിപത്യ ബോധ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ചിന്തകനെ ഈ പുസ്തകത്തിൽ പരിചയപ്പെടാനാവും.

മാധ്യമങ്ങൾ നിർണയിക്കുന്ന ലോകബോധ്യവും ചിന്താപരിസരവും ജനമനസ്സുകളെ രൂപപ്പെടുത്തുന്നതിലും നിയന്ത്രിക്കുന്നതും വലിയ ഭാഗധേയമാവുന്നു എന്ന് ഈ പുസ്തകം അടിവരയിടുന്നു.

മാധ്യമ സ്വാതന്ത്ര്യം എന്നത് ജനാധിപത്യ സമൂഹത്തിൻ്റെ ജീവശ്വാസമാണെന്ന ബോധ്യത്തെ കൂടുതൽ കൂടുതൽ തെളിച്ചു തന്നതും ആ ബോധ്യത്തിന് സൈദ്ധാന്തിക അടിത്തറ ഇട്ടതും ഈ പുസ്തകം എനിക്കുതന്ന വായനാനുഭവമാണ്.


Image courtesy : Getty images

Comments

Popular posts from this blog

രോഗമാണോ മരുന്നാണോ ആദ്യമുണ്ടായത്?

ശ്രീ സന്തോഷ് ജോർജ് കുളങ്ങര കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ കാണാനിടയായി. അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും  പ്രതീക്ഷിക്കാത്തതും തീർത്തും യാഥാർത്ഥ്യത്തിനു നിരക്കാത്തതുമായ ചില പ്രസ്താവനകൾ അതിൽ കേട്ടു. "ഇനി കുറച്ചു കാലം കഴിയുമ്പോൾ കേരളത്തിൽ മൂന്നരക്കോടി രോഗികളുണ്ട് എന്നായിരിക്കും പറയേണ്ടിവരിക", "കൂടുതൽ ആശുപത്രികൾ ഉണ്ടായതും മരുന്നുകളുടെ ഉപയോഗവും ആണ്  രോഗാവസ്ഥയ്ക്ക് കാരണം" എന്നെല്ലാം അദ്ദേഹം പറയുന്നു. തീർത്തും ചരിത്രബോധമില്ലാത്ത പ്രസ്താവനകളാണത്. കേരളത്തിലെ ചരിത്രം പരിശോധിച്ചാൽ കേരളജനതയുടെ ഏറ്റവും കുറവ് രോഗം മൂലമുള്ള മരണവും ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യവും ഉള്ള കാലമാണിത്.  1911- 21 കാലയളവിൽ തിരുവിതാംകൂറിൽ നടത്തിയ സെൻസസിൽ  മനുഷ്യരുടെ ആയുർദൈർഘ്യം 26 വയസ്സ് മാത്രമാണ് ഇന്നത് 76 ൽ എത്തിനിൽക്കുന്നു.  പകർച്ചവ്യാധികളും ശിശുമരണങ്ങളും സർവ്വസാധാരണമായിരുന്ന കാലത്തുനിന്നും ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത് ആരോഗ്യമേഖലയിലെ വലിയ പുരോഗതി കൊണ്ട് മാത്രമാണ്.  വസൂരിയും മലമ്പനിയും പോലുള്ള മഹാമാരികൾ ഒരു വലിയ പ്രദേശത്തെ ജനങ്ങളെ കൊന്നൊടുക്കിയിരുന്ന ഒരു കാലത്...

പേടകം നൽകുന്ന പ്രത്യാശ

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ 2018 - 19 കലാലയ വർഷത്തെ കോളേജ് മാഗസിൻ ആയ "പേടിച്ച് പേടിച്ച് പേടകം വരെ" യുടെ വായനാനുഭവക്കുറിപ്പ്. 2018 ൽ ഉണ്ടായ പ്രളയത്തിൽ കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ച ആലുവ യുസി കോളേജിൽ നിന്ന് ആ വർഷം പുറത്തിറങ്ങിയ കലാലയ മാഗസിനാണിത്. അതുവരെയുള്ള ജീവിതത്തിൻറെ തുടർച്ചയിൽ അവിചാരിതമായി മഴ സൃഷ്ടിച്ച ഭയവും അതിജീവനത്തിനായുള്ള ശ്രമവും ലോകം കണ്ടതാണ്. പെരിയാറിൻ്റെ തീരങ്ങൾ വെള്ളത്തിൽ മുങ്ങിയപ്പോൾ പതിനായിരത്തോളം വരുന്ന ജനങ്ങൾ ആശ്രയത്തിനായി എത്തിയത് കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന ഈ കോളേജിൽ ആണ്. ഭീതി തങ്ങളെ ഭരിച്ചു തുടങ്ങുമ്പോൾ ഇനിയെന്ത്? / ഇനിയങ്ങോട്ട്? എന്ന ആകുലത ജനത്തെ കടന്നാക്രമിക്കുന്ന അവസ്ഥയിൽ നിന്നും, അതിജീവനത്തിനായി ആശ്രയങ്ങൾ തേടുമ്പോൾ പ്രതിരോധത്തിലെ ജീവിതമുറകൾ മനുഷ്യൻ അറിയാതെ പരിശീലിക്കുന്നു. പ്രളയത്തിൻറെ ബിംബം വഴി ഇന്ന് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ഭയം എന്ന വികാരത്തെ ഏറെ സമഗ്രമായി സ്പർശിക്കാൻ മാഗസിന് ആയിട്ടുണ്ട്. രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്രാനന്തര ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ മതര...

മരിച്ചവൻ പ്രതി (കവിത)

കഴുത്തിലെ മുറിവിൽ കടൽക്കാറ്റിൻ്റെ നീറ്റലറിയാതെ ചുണ്ടിൽ കടലുപ്പിൻ്റെ രുചിയറിയാതെ... തീരത്ത് കമന്നുറങ്ങി ഭൂമിയുടെ ആഴവും ആഴിയുടെ പരപ്പും അളക്കുകയാണവൻ അലൻ നിന്നെയോർത്ത് ഉപ്പുപരലുകൾ കണ്ണീർ പൊഴിക്കുന്നു ചരൽക്കല്ലുകൾ വിതുമ്പുന്നു അഴിക്കുള്ളിൽ അമ്മയുടെ നിശ്വാസം എൻ്റെ കുട്ടി വെള്ളം കുടിച്ചു മരിച്ചല്ലോ... "ഇനി മതി" എന്ന് പറഞ്ഞ് കരഞ്ഞിട്ടും കരയാനാവാതെ കരഞ്ഞിട്ടും കുടിച്ച്... കുടിച്ച്... പഴങ്കഥക്കെട്ടിൻ്റെ പൊടിയലർജിയുള്ള ലോകത്തിൽ... നീ അഭയാർത്ഥി നീ വരത്തൻ നീ പ്രതി...