Skip to main content

പവിത്രൻ തീക്കുനിയുടെ കവിതകൾ




ജീവിതത്തിൻ്റെ യാദാർത്ഥ്യങ്ങളോട് അതിതീവ്രമായ ആത്മാർത്ഥത കാണിക്കുന്ന കവിയാണ് പവിത്രൻ തീക്കുനി. അയാളുടെ ജീവിതം കടന്നു പോയ കനൽവഴികളിലും കുഴികളിലുമാണ് അയാളുടെ കവിതയും പിറവി കൊണ്ടത്.

അതിനാൽത്തന്നെ പ്രണയമോ രതിയോ സ്നേഹബന്ധങ്ങളോ രാഷ്ട്രീയമോ എന്തു തന്നെയായാലും തീക്കുനിക്കവിതകളിൽ അവ വരുന്നത് കത്തുന്ന വിശപ്പിൻ്റെയും അനാഥബോധത്തിൻ്റെയും പശ്ചാത്തലത്തിലായിരിക്കും. പലതും അവിടെ വരുന്നത് തലതിരിഞ്ഞാണല്ലോ? എന്ന് പലർക്കും തോന്നിയേക്കാം. മിണ്ടിപ്പോവരുത്. അതെന്താ അങ്ങനെയെന്ന് ചോദിച്ച് പോവരുത്. അയാളെ അയാളുടെ ജീവിതം പഠിപ്പിച്ചതാണ് അയാൾ എഴുതുന്നത്. ഇതാണോ കവിത? എന്ന് ചിലർ നെറ്റി ചുളിച്ചേക്കാം. ഇത് കവിതയാണെന്ന് യാദാസ്ഥിതീക കാൽപനീക ജീവികളെപ്പറഞ്ഞ് ബോധ്യപ്പെടുത്താൻ നിങ്ങൾക്കായെന്നു വരില്ല. എന്നാൽ ഈ എഴുത്തിൽ ജീവിതമുണ്ടെന്ന കണ്ണിൽ കുത്തുന്ന സത്യത്തിനു നേരെ ആർക്കും കണ്ണടക്കാനാവില്ല. നിക്കനോർ പാർറ യുടെ അകവിതയുടെ (Anti poetry)എഴുത്ത് വഴികളിലായി അക്കാഡമിക്കുകൾ അയാളെ അടയാളപ്പെടുത്തിയേക്കാം.

ജീവിതത്തിൻ്റെ കനപ്പെട്ട യാദാർത്ഥ്യങ്ങളിൽ നിന്ന്  ഖനനം ചെയ്യ്തെടുത്തതാണ് തീക്കുനിക്കവിതകൾ. പിന്നിട്ട വഴികളിൽ എവിടെ നിന്നോ കൂടെ കൂടിയ ദു:സ്വപ്നങ്ങളെ ചൂടാറാതെ കവിതയിലേക്ക് വിളക്കിച്ചേർക്കാൻ അയാൾക്കാവും. രക്തകാണ്ഡത്തിൽ എഴുതുന്നതു പോലെ "സ്വപ്നത്തിൽ നിത്യവും

കള്ളിമുള്ളിനെ ചുംബിച്ച്

ചുണ്ടടർന്ന നെഞ്ചുടഞ്ഞ

കവിയാണ്" പവിത്രൻ തീക്കുന്നി.

"സങ്കടവും സന്തോഷവും ഉത്കണ്ഠയും ഒരേ സഞ്ചിയിലിട്ട്

ഉച്ചനേരത്തെത്തുന്ന 

തപാൽക്കാരനെപ്പോലെ"

തീക്കുനിക്കവിത പല ലോകങ്ങളിലേക്ക് വായനക്കാരനെ കൊണ്ടു പോവുന്നു.

Comments

  1. " പവിത്രൻ തീക്കുനിയുടെ കവിതകൾ " ആസ്വാദനവും , മറ്റു രചനകളും വായിച്ചു.
    മികച്ച വായനാനുഭവം നൽകുന്നവയാണ് രചനകൾ. പുതുപുത്തൻ
    ചിന്തകളാൽ
    " നക്ഷത്ര ധൂളികൾ " പ്രകാശപൂരിതമാകട്ടെ എന്നാശംസിക്കുന്നു.

    ReplyDelete

Post a Comment

Popular posts from this blog

രോഗമാണോ മരുന്നാണോ ആദ്യമുണ്ടായത്?

ശ്രീ സന്തോഷ് ജോർജ് കുളങ്ങര കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ കാണാനിടയായി. അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും  പ്രതീക്ഷിക്കാത്തതും തീർത്തും യാഥാർത്ഥ്യത്തിനു നിരക്കാത്തതുമായ ചില പ്രസ്താവനകൾ അതിൽ കേട്ടു. "ഇനി കുറച്ചു കാലം കഴിയുമ്പോൾ കേരളത്തിൽ മൂന്നരക്കോടി രോഗികളുണ്ട് എന്നായിരിക്കും പറയേണ്ടിവരിക", "കൂടുതൽ ആശുപത്രികൾ ഉണ്ടായതും മരുന്നുകളുടെ ഉപയോഗവും ആണ്  രോഗാവസ്ഥയ്ക്ക് കാരണം" എന്നെല്ലാം അദ്ദേഹം പറയുന്നു. തീർത്തും ചരിത്രബോധമില്ലാത്ത പ്രസ്താവനകളാണത്. കേരളത്തിലെ ചരിത്രം പരിശോധിച്ചാൽ കേരളജനതയുടെ ഏറ്റവും കുറവ് രോഗം മൂലമുള്ള മരണവും ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യവും ഉള്ള കാലമാണിത്.  1911- 21 കാലയളവിൽ തിരുവിതാംകൂറിൽ നടത്തിയ സെൻസസിൽ  മനുഷ്യരുടെ ആയുർദൈർഘ്യം 26 വയസ്സ് മാത്രമാണ് ഇന്നത് 76 ൽ എത്തിനിൽക്കുന്നു.  പകർച്ചവ്യാധികളും ശിശുമരണങ്ങളും സർവ്വസാധാരണമായിരുന്ന കാലത്തുനിന്നും ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത് ആരോഗ്യമേഖലയിലെ വലിയ പുരോഗതി കൊണ്ട് മാത്രമാണ്.  വസൂരിയും മലമ്പനിയും പോലുള്ള മഹാമാരികൾ ഒരു വലിയ പ്രദേശത്തെ ജനങ്ങളെ കൊന്നൊടുക്കിയിരുന്ന ഒരു കാലത്...

പേടകം നൽകുന്ന പ്രത്യാശ

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ 2018 - 19 കലാലയ വർഷത്തെ കോളേജ് മാഗസിൻ ആയ "പേടിച്ച് പേടിച്ച് പേടകം വരെ" യുടെ വായനാനുഭവക്കുറിപ്പ്. 2018 ൽ ഉണ്ടായ പ്രളയത്തിൽ കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ച ആലുവ യുസി കോളേജിൽ നിന്ന് ആ വർഷം പുറത്തിറങ്ങിയ കലാലയ മാഗസിനാണിത്. അതുവരെയുള്ള ജീവിതത്തിൻറെ തുടർച്ചയിൽ അവിചാരിതമായി മഴ സൃഷ്ടിച്ച ഭയവും അതിജീവനത്തിനായുള്ള ശ്രമവും ലോകം കണ്ടതാണ്. പെരിയാറിൻ്റെ തീരങ്ങൾ വെള്ളത്തിൽ മുങ്ങിയപ്പോൾ പതിനായിരത്തോളം വരുന്ന ജനങ്ങൾ ആശ്രയത്തിനായി എത്തിയത് കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന ഈ കോളേജിൽ ആണ്. ഭീതി തങ്ങളെ ഭരിച്ചു തുടങ്ങുമ്പോൾ ഇനിയെന്ത്? / ഇനിയങ്ങോട്ട്? എന്ന ആകുലത ജനത്തെ കടന്നാക്രമിക്കുന്ന അവസ്ഥയിൽ നിന്നും, അതിജീവനത്തിനായി ആശ്രയങ്ങൾ തേടുമ്പോൾ പ്രതിരോധത്തിലെ ജീവിതമുറകൾ മനുഷ്യൻ അറിയാതെ പരിശീലിക്കുന്നു. പ്രളയത്തിൻറെ ബിംബം വഴി ഇന്ന് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ഭയം എന്ന വികാരത്തെ ഏറെ സമഗ്രമായി സ്പർശിക്കാൻ മാഗസിന് ആയിട്ടുണ്ട്. രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്രാനന്തര ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ മതര...

മരിച്ചവൻ പ്രതി (കവിത)

കഴുത്തിലെ മുറിവിൽ കടൽക്കാറ്റിൻ്റെ നീറ്റലറിയാതെ ചുണ്ടിൽ കടലുപ്പിൻ്റെ രുചിയറിയാതെ... തീരത്ത് കമന്നുറങ്ങി ഭൂമിയുടെ ആഴവും ആഴിയുടെ പരപ്പും അളക്കുകയാണവൻ അലൻ നിന്നെയോർത്ത് ഉപ്പുപരലുകൾ കണ്ണീർ പൊഴിക്കുന്നു ചരൽക്കല്ലുകൾ വിതുമ്പുന്നു അഴിക്കുള്ളിൽ അമ്മയുടെ നിശ്വാസം എൻ്റെ കുട്ടി വെള്ളം കുടിച്ചു മരിച്ചല്ലോ... "ഇനി മതി" എന്ന് പറഞ്ഞ് കരഞ്ഞിട്ടും കരയാനാവാതെ കരഞ്ഞിട്ടും കുടിച്ച്... കുടിച്ച്... പഴങ്കഥക്കെട്ടിൻ്റെ പൊടിയലർജിയുള്ള ലോകത്തിൽ... നീ അഭയാർത്ഥി നീ വരത്തൻ നീ പ്രതി...