പൊരുതുന്ന അമ്മമാർ - ആഫ്രിക്കൻ വിമോചനകാല സമര കവിതകളുടെ സമാഹാരം.
വിവർത്തനം : ബിനോയ് വിശ്വം
വിവർത്തനം : ബിനോയ് വിശ്വം
മൂന്നാംദിവസത്തിൽ പറയാൻ ആഗ്രഹിക്കുന്നത് " പൊരുതുന്ന അമ്മമാർ " എന്ന ആഫ്രിക്കൻ കവിതകളുടെ സമാഹാരത്തെക്കുറിച്ചാണ്. ഇന്ത്യയിലെ മുൻനിര രാഷ്ട്രീയ നേതാവും രാജ്യസഭാ എംപിയുമായ സ. ബിനോയ് വിശ്വം മലയാളത്തിലേക്ക് തർജ്ജമ ചെയ്ത ദക്ഷിണാഫ്രിക്കൻ വിമോചനകാല സമരകവിതകളുടെ സമാഹാരമാണിത്. ദക്ഷിണാഫ്രിക്കയിലെ വിപ്ലവ മുന്നേറ്റങ്ങളിൽ പങ്കാളിയായി ഇന്ത്യയിൽ നിന്നും ഉണ്ടായിരുന്നു സ. ബിനോയ് വിശ്വം. അന്നൊരു സായാഹ്ന സംഗമത്തിൽ വെച്ചാണ് women in struggle എന്ന പുസ്തക അദ്ദേഹത്തിൻറെ കൈകളിൽ എത്തുന്നത് . സമരസാന്ദ്രമായ ജീവിതം എങ്ങനെയാണ് സമരസാന്ദ്രമായ കവിതകൾ ജന്മം നൽകുന്നത് എന്ന് ഈ കവിതകളിൽ നിന്നും അറിയാൻ കഴിയുന്നു. ഇൽവ മക്കായ് യുടെ "ഞങ്ങളുടെ അമ്മ ഞങ്ങളിലേക്ക്" "മണ്ടേലയോടുടും തടവിലെ സഖാക്കളോടും" "അവരെ മറക്കരുത്" ഗ്ലോറിയ എംടുംഗ്വായുടെ "ഒരു പ്രസവത്തെക്കുറിച്ച്" ഫെസീക്കാ മക്കോനിസിൻ്റ "അമ്മേ വിടതരൂ" ഫില്ലിസ് ആൽറ്റ്മാൻ്റെ "പുഞ്ചിരി" "ഞാൻ അനന്തമാണ്" തുടങ്ങി 19 ആഫ്രിക്കൻ കവിതകളാണ് ഇതിൽ ഉള്ളത്.
പോരാളിയുടെ അമ്മ, പെങ്ങൾ, കാമുകി, ഭാര്യ എന്നീ ജീവിത സ്ഥാനങ്ങളിൽ മാത്രമേ സ്ത്രീയെ കാണുന്നുള്ളൂ എന്നത് ഈ കവിതകളുടെ പ്രധാന പരിമിതിയായി തോന്നി. മാതൃത്വമെന്ന അധി കാല്പനികവൽക്കരിക്കപ്പെട്ട സങ്കൽപം കൂടുതൽ ആദർശ വൽക്കരിച്ച് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട് മിക്ക കവിതകളിലും. സമരത്തിൽ സ്ത്രീക്ക് വീരപുത്രൻ്റെ അമ്മ എന്ന കർതൃസ്ഥാനമാണ് ഈ കവിതകളിലുടനീളം നൽകിയിരിക്കുന്നത്. ആഫ്രിക്കയെ അമ്മയായി കാണുന്നതും ഇതുമായി ചേർത്ത് വായിക്കാവുന്നതാണ്.
മണ്ടേല, ഒലിവർ താബോ, വാൾട്ടർ സിസിലു, ബെഞ്ചമിൻ മൊളെയ്സ് തുടങ്ങി അനേകം സമര നേതാക്കളെ കവിതകളിൽ അടയാളപ്പെടുത്തുന്നുണ്ട്.
ഏറ്റവും ഒടുവിലത്തെ രണ്ട് കവിതകൾ ബിനോയ് വിശ്വം തന്നെ എഴുതിയ "മണ്ടേലയ്ക്ക് സ്നേഹപൂർവം" "ബെഞ്ചമിൻ മൊളോയിസ് മരിക്കുന്നില്ല" എന്നിവയാണ്. വിവർത്തനമല്ലാത്തതിനാലാവണം ഈ കവിതകളാണ് ഏറ്റവും ഹൃദ്യമായി എനിക്ക് തോന്നിയത് എനിക്ക് തോന്നിയത്.
"മണ്ടേല,
കാരിരുമ്പഴികൾക്ക്
തോൽപ്പിക്കാൻ കഴിയാത്ത
സ്വാതന്ത്ര്യ ദാഹത്തിന് നല്കാൻ ഞങ്ങൾക്ക് ഞങ്ങൾക്ക് നല്കാൻ ഞങ്ങൾക്ക് ഒരു പേരുണ്ട്:
അതു നിൻ്റെ പേരാണ്"
സഖാവ് ബിനോയ് വിശ്വത്തെ നേരിട്ടു കാണാനും കുറച്ചുസമയം ഒരുമിച്ച് ചെലവഴിക്കാനും കഴിഞ്ഞ അവസരത്തിൽ വളരെ യാദൃശ്ചികമായി എൻ്റെ കയ്യിൽ ഈ പുസ്തകം ഉണ്ടായിരുന്നു. ഒരുമിച്ചുള്ള ഒരു ടാക്സി യാത്രയിൽ അദ്ദേഹത്തെ ഈ പുസ്തകം കാണിക്കുകയും അദ്ദേഹം വളരെ നാളായി നഷ്ടപ്പെട്ട എന്തോ ഒന്ന് തിരിച്ചു കിട്ടിയതുപോലെയുള്ള സന്തോഷത്തിൽ അതു വാങ്ങി മറിച്ചു നോക്കുകയും ചെയ്തത് എന്നും ഓർത്തിരിക്കുന്ന സംഭവമാണ്.

Comments
Post a Comment