Skip to main content

എയ്ഡ്സിലും മാരകമായവർ





ഇന്ന് ഡിസംബർ 1. ലോക എയ്ഡ്സ് ദിനം. മാനവരാശിയെ ഭയത്തിലാഴ്ത്തിയ, ഇരുപതാംനൂറ്റാണ്ടിൻ്റെ മഹാമാരിയിൽ നിന്നും മോചനം നേടുന്നതിനും HIV രോഗബാധിതർക്ക് സാന്ത്വനം നൽകുന്നതിനുമായാണ് ലോകാരോഗ്യസംഘടന ഈ ദിനം ആചരിക്കുന്നത്.

ലോകാരോഗ്യ സംഘടന എയ്ഡ്സ് വിഭാഗം  (WHO HIV/AIDS)

"സമൂഹം മാറ്റത്തിന് വഴിയൊരുക്കും"

എന്നതാണ് ഈ വർഷത്തെ എയ്ഡ്സ് ദിന സന്ദേശം. കണക്കുകൾപ്രകാരം എയ്ഡ്സ് ബാധിതരുടെ ആഗോള നിരക്കിൽ കുറവുണ്ടെങ്കിലും മനുഷ്യവംശത്തിനു മുന്നിലെ വലിയ ഭീഷണിയെ പൂർണമായും തുടച്ചു നീക്കേണ്ടതുണ്ട്. 2019ലെ കണക്കുകളനുസരിച്ച് 24141 HIV ബാധിതരാണ് ആണ് കേരളത്തിലുള്ളത്.

അണുബാധ വ്യാപനം ഇല്ലാതാക്കാനായി സർക്കാർ തലത്തിലും സന്നദ്ധ സംഘടനകളുടെ ഭാഗത്തുനിന്നും വലിയതോതിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ സ്വാധീനം വിലയിരുത്തുന്ന ലോകാരോഗ്യ സംഘടന 2030ഓടെ  ഭൂമിയിൽ നിന്നും എച്ച്ഐവി ഇല്ലാതാക്കാം എന്ന് പ്രത്യാശിക്കുന്നു. മുൻവർഷങ്ങളിൽ നിന്നും ഈ കാലയളവിൽ കേരളത്തിൽ ഉണ്ടായ എച്ച്ഐവി ബാധിതരുടെ കുറവ് ബോധവൽക്കരണ ശ്രമങ്ങൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തിനും ജനതയുടെ ആരോഗ്യാവബോധത്തിലെ വർധനവിനും മികച്ച തെളിവാണ്.

എയ്ഡ്സ് ബോധവൽക്കരണ ശ്രമങ്ങൾ സമൂഹത്തിൻറെ പലഭാഗത്തും വ്യാപകമായി നടക്കുമ്പോൾ പ്രത്യേകം തിരിച്ചറിയേണ്ടതും  മാറ്റി നിർത്തേണ്ടതുമായ ചില പ്രവണതകളുണ്ട്. 
എച്ച്ഐവി അവബോധത്തിൻ്റെ പേരിൽ അശാസ്ത്രീയതയും സ്ത്രീവിരുദ്ധതയും കപട സദാചാര ബോധവും മതാത്മകമായ ബോധ്യങ്ങളും  പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ചിലരുണ്ട്. ഇവർ ഒരു പ്രത്യേക കൾട്ട് അല്ല. എല്ലാ വിഭാഗങ്ങൾക്കിടയിലും  ഇവരുണ്ട്. 

കപടശാസ്ത്രത്തിൻ്റെ അവസാനവാക്കായ വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിലും ലക്ഷങ്ങൾ ഫോളോ ചെയ്യുന്ന ഇൻസ്റ്റഗ്രാം പേജിലും എന്തിന് പാഠപുസ്തക കമ്മിറ്റികളിൽ വരെ ഇവരുണ്ട്.


Image courtesy Ravichandran c

ഇത് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിൻറെ പത്താംതരം പത്താംതരം പാഠപുസ്തകമാണ്. ഇതിലെ ചാർട്ടിൽ HIV പകരുന്നതിൻ്റെ നാലു കാരണങ്ങളിലൊന്നായി പറഞ്ഞിരിക്കുന്നത് വിവാഹപൂർവ്വ / വിവാഹേതര ലൈംഗീക ബന്ധം എന്നതാണ്.
പത്താം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി  ടെക്സ്റ്റ് ബുക്ക് എഴുതിയ ആളെ അറിവിൻറെ അധികാരകേന്ദ്രമായി കാണുന്നത് കൊണ്ട് അതിനെ അവിശ്വസിക്കാൻ വഴിയില്ല. അദ്ധ്യാപകരിൽ ബഹുഭൂരിഭാഗവും വാട്സ്ആപ്പ് വിജ്ഞാനം പടർത്തുന്ന അനോഫിലസ് കൊതുകുകളായതിനാൽ അവരിൽ നിന്നും തിരുത്തൽ പ്രതീക്ഷിക്കേണ്ടതില്ല.
ഇത്തരത്തിൽ ഒരു തലമുറയുടെ ബോധ്യങ്ങൾ മുഴുവൻ ഒരു മഹാ രോഗത്തെക്കുറിച്ചുള്ള മിഥ്യാബോധത്തിൽ അകപ്പെട്ടും യദാർത്ഥ അറിവിൽ നിന്നും അകന്നും രൂപപ്പെടുന്നു.


ഇത് ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ഒരു ഇൻസ്റ്റഗ്രാം കവിത പേജിലെ പോസ്റ്റാണ് പോസ്റ്റാണ്. ഇതിൽ പറയുന്ന സ്ത്രീവിരുദ്ധത ഒരുവശത്ത് . അതിനുശേഷം Aids ദിന സന്ദേശമായി നൽകിയിരിക്കുന്നത് നേരത്തെ സൂചിപ്പിച്ച നിലവാരത്തിലുള്ള വാദമാണ്.

"ഒരു പങ്കാളിക്കൊപ്പമാകട്ടെ ജീവിതം"

ഒരു പങ്കാളിക്കൊപ്പം ലൈംഗീക ബന്ധത്തിലേർപ്പെട്ടാൽ ഒഴിവാക്കാവുതാവുന്നതാണോ HIV അണുബാധ. എയ്ഡ്സ് പകർച്ചയുണ്ടാവുന്നത്  HIV പോസിറ്റീവായ ഒരു വ്യക്തിയിയുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധം വഴിയാണ്. അതായത് സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിൽ ഏതുതരം ലൈംഗീക ബന്ധം വഴിയും രോഗബാധയുണ്ടാവില്ല. വിവാഹപൂർവ്വ / വിവാഹേതര / വിവാഹ ലൈംഗീക ബന്ധങ്ങൾ തിരിച്ചറിയാനുള്ള ശേഷി രോഗാണുവിനില്ല.

ഇത്തരത്തിൽ യുക്തി അധിഷ്ഠിതമായി കാര്യങ്ങളെ കാര്യങ്ങളെ വിലയിരുത്താതെ, ആരോഗ്യ പ്രചാരണ പ്രവർത്തനമെന്ന വ്യാജേന കപട സദാചാര മൂല്യങ്ങളും കപടശാസ്ത്രവും ഒളിച്ചുകടത്താൻ ശ്രമിക്കുന്നവരാണവർ. ഇതുപോലുള്ള ഭീതിവ്യാപാരത്തിൻ്റെ ഹോൾസെയിലുകാരും HIV പോലെ തന്നെ തിരിച്ചറിഞ്ഞ് ചെറുക്കപ്പെടേണ്ടതാണ്.



Comments

  1. നവീൻ...ആധികാരികമായ ഒരു വിശകലനം..നിരീക്ഷണം..പഠനം.
    എല്ലാം കാണാൻ കഴിഞ്ഞു.
    ഇന്നത്തെ സ്‌കൂൾ കുട്ടികൾക്ക്...
    അധ്യാപകരെക്കാൾ നന്നായറിയാം HIV യുടെ പകരൽ സാധ്യതകൾ അതൊരു വലിയ സൈദ്ധാന്തിക തമാശയാണ്.
    കുട്ടികളോളം ലൈംഗീക ഗവേഷണം നടത്തിയിട്ടുള്ള
    അധ്യാപകർ ഉണ്ടാകണമെങ്കിൽ
    ഇന്നത്തെ വിദ്യാർത്ഥി തലമുറ അധ്യാപകരായി വരുന്ന കാലം സംഭവിക്കണം

    ReplyDelete
    Replies
    1. നമ്മുടെ അധ്യാപകരിൽ വലിയൊരു ശതമാനവും വാട്സ്ആപ്പ് വഴിയുള്ള അശാസ്ത്രീയ അറിവുകൾ പ്രചരിപ്പിക്കുന്നവരാണ്

      Delete
  2. എന്നാലും പൊതുവേ ആളുകൾ കുറേ ബോധവാന്മാരായിട്ടുണ്ട് ഇപ്പോൾ. എവിടേയോ വായിച്ചു, ഇന്ത്യയിൽ എയ്ഡ്‌സ് രോഗികളുടെ എണ്ണത്തിൽ കുറവ്‌ വന്നിട്ടുണ്ടെന്ന്.

    ReplyDelete
    Replies
    1. അതെ കുറവുകൾ വന്നിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു

      Delete
  3. നവീൻ. വായിച്ചു. നല്ലൊരു എഴുത്തുകാരൻ ആകട്ടെ.

    ReplyDelete
  4. വിവാഹേതര ലൈംഗിക ബന്ധത്തിലുടെ എയ്ഡ്സ് വ്യാപനത്തിന് സാധ്യത വളരെ കൂടുതലാണ്. കാരണം ആ പങ്കാളി പലരുമായും ലൈംഗിക ബന്ധം സ്ഥാപിച്ചിട്ടുണ്ടാകാം. അത് സൂക്ഷിക്കണം എന്ന് പറയുന്നത് കപട സദാചാരമല്ല, മറിച്ച് ഒരു സാമൂഹ്യ വിപത്തിനെ തടയുകയാണ്:

    ReplyDelete
    Replies
    1. വിവാഹേതര ലൈംഗിക ലൈംഗികബന്ധം വിവാഹപൂർവ ലൈംഗികബന്ധം ഇവയൊക്കെ തെറ്റാണ് എന്ന് പ്രചരിപ്പിക്കുന്നവർ പിന്തിരിപ്പൻ/പാരമ്പര്യ വാദത്തിൻ്റെ പ്രയോക്താക്കളാണ്. തീർത്തും വികലമായ ലൈംഗിക അരാജകത്വം അനുഭവിക്കുന്ന സമൂഹത്തിൻറെ നിർമ്മിതികളാണ് അത്തരം വാദങ്ങൾ. ലൈംഗികരോഗങ്ങൾ തടയേണ്ടത് ലൈംഗികബന്ധം സുരക്ഷിതമാക്കുക വഴിയാണ്. ലൈംഗീക ബന്ധം സുരക്ഷിത മാർഗങ്ങളിലൂടെ ആകുവാനുള്ള പ്രചരണങ്ങളാണ് ഇത്തരം സാഹചര്യത്തിൽ നടക്കേണ്ടത്

      Delete

Post a Comment

Popular posts from this blog

രോഗമാണോ മരുന്നാണോ ആദ്യമുണ്ടായത്?

ശ്രീ സന്തോഷ് ജോർജ് കുളങ്ങര കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ കാണാനിടയായി. അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും  പ്രതീക്ഷിക്കാത്തതും തീർത്തും യാഥാർത്ഥ്യത്തിനു നിരക്കാത്തതുമായ ചില പ്രസ്താവനകൾ അതിൽ കേട്ടു. "ഇനി കുറച്ചു കാലം കഴിയുമ്പോൾ കേരളത്തിൽ മൂന്നരക്കോടി രോഗികളുണ്ട് എന്നായിരിക്കും പറയേണ്ടിവരിക", "കൂടുതൽ ആശുപത്രികൾ ഉണ്ടായതും മരുന്നുകളുടെ ഉപയോഗവും ആണ്  രോഗാവസ്ഥയ്ക്ക് കാരണം" എന്നെല്ലാം അദ്ദേഹം പറയുന്നു. തീർത്തും ചരിത്രബോധമില്ലാത്ത പ്രസ്താവനകളാണത്. കേരളത്തിലെ ചരിത്രം പരിശോധിച്ചാൽ കേരളജനതയുടെ ഏറ്റവും കുറവ് രോഗം മൂലമുള്ള മരണവും ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യവും ഉള്ള കാലമാണിത്.  1911- 21 കാലയളവിൽ തിരുവിതാംകൂറിൽ നടത്തിയ സെൻസസിൽ  മനുഷ്യരുടെ ആയുർദൈർഘ്യം 26 വയസ്സ് മാത്രമാണ് ഇന്നത് 76 ൽ എത്തിനിൽക്കുന്നു.  പകർച്ചവ്യാധികളും ശിശുമരണങ്ങളും സർവ്വസാധാരണമായിരുന്ന കാലത്തുനിന്നും ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത് ആരോഗ്യമേഖലയിലെ വലിയ പുരോഗതി കൊണ്ട് മാത്രമാണ്.  വസൂരിയും മലമ്പനിയും പോലുള്ള മഹാമാരികൾ ഒരു വലിയ പ്രദേശത്തെ ജനങ്ങളെ കൊന്നൊടുക്കിയിരുന്ന ഒരു കാലത്...

പേടകം നൽകുന്ന പ്രത്യാശ

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ 2018 - 19 കലാലയ വർഷത്തെ കോളേജ് മാഗസിൻ ആയ "പേടിച്ച് പേടിച്ച് പേടകം വരെ" യുടെ വായനാനുഭവക്കുറിപ്പ്. 2018 ൽ ഉണ്ടായ പ്രളയത്തിൽ കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ച ആലുവ യുസി കോളേജിൽ നിന്ന് ആ വർഷം പുറത്തിറങ്ങിയ കലാലയ മാഗസിനാണിത്. അതുവരെയുള്ള ജീവിതത്തിൻറെ തുടർച്ചയിൽ അവിചാരിതമായി മഴ സൃഷ്ടിച്ച ഭയവും അതിജീവനത്തിനായുള്ള ശ്രമവും ലോകം കണ്ടതാണ്. പെരിയാറിൻ്റെ തീരങ്ങൾ വെള്ളത്തിൽ മുങ്ങിയപ്പോൾ പതിനായിരത്തോളം വരുന്ന ജനങ്ങൾ ആശ്രയത്തിനായി എത്തിയത് കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന ഈ കോളേജിൽ ആണ്. ഭീതി തങ്ങളെ ഭരിച്ചു തുടങ്ങുമ്പോൾ ഇനിയെന്ത്? / ഇനിയങ്ങോട്ട്? എന്ന ആകുലത ജനത്തെ കടന്നാക്രമിക്കുന്ന അവസ്ഥയിൽ നിന്നും, അതിജീവനത്തിനായി ആശ്രയങ്ങൾ തേടുമ്പോൾ പ്രതിരോധത്തിലെ ജീവിതമുറകൾ മനുഷ്യൻ അറിയാതെ പരിശീലിക്കുന്നു. പ്രളയത്തിൻറെ ബിംബം വഴി ഇന്ന് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ഭയം എന്ന വികാരത്തെ ഏറെ സമഗ്രമായി സ്പർശിക്കാൻ മാഗസിന് ആയിട്ടുണ്ട്. രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്രാനന്തര ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ മതര...

മരിച്ചവൻ പ്രതി (കവിത)

കഴുത്തിലെ മുറിവിൽ കടൽക്കാറ്റിൻ്റെ നീറ്റലറിയാതെ ചുണ്ടിൽ കടലുപ്പിൻ്റെ രുചിയറിയാതെ... തീരത്ത് കമന്നുറങ്ങി ഭൂമിയുടെ ആഴവും ആഴിയുടെ പരപ്പും അളക്കുകയാണവൻ അലൻ നിന്നെയോർത്ത് ഉപ്പുപരലുകൾ കണ്ണീർ പൊഴിക്കുന്നു ചരൽക്കല്ലുകൾ വിതുമ്പുന്നു അഴിക്കുള്ളിൽ അമ്മയുടെ നിശ്വാസം എൻ്റെ കുട്ടി വെള്ളം കുടിച്ചു മരിച്ചല്ലോ... "ഇനി മതി" എന്ന് പറഞ്ഞ് കരഞ്ഞിട്ടും കരയാനാവാതെ കരഞ്ഞിട്ടും കുടിച്ച്... കുടിച്ച്... പഴങ്കഥക്കെട്ടിൻ്റെ പൊടിയലർജിയുള്ള ലോകത്തിൽ... നീ അഭയാർത്ഥി നീ വരത്തൻ നീ പ്രതി...