Skip to main content

ട്രാൻസ് സിനിമ

ട്രാൻസ് സിനിമ


ലോക്ക് ഡൗൺ കാലത്ത് കാണാൻ സാധിച്ച ഒരു നല്ല സിനിമയാണ് ട്രാൻസ്. ആത്മീയ വ്യാപാരത്തിൻ്റെ കാപട്യത്തെ വളരെ മികച്ച രീതിയിൽ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു  അൻവർ റഷീദിൻ്റെ സംവിധാനം, അമൽ നീരദിൻ്റെ അതിമനോഹരമായ ചായാഗ്രഹണം, ഫഹദ് ഫാസിലിനെ അസാധാരണമായ അഭിനയമികവ് ഇതെല്ലാം സിനിമയെ ഗംഭീരമാക്കിയിരിക്കുന്നു.
മനശാസ്ത്ര വിജ്ഞാനീയം വലിയതോതിലുൾച്ചേർത്ത സിനിമയാണിത്. ഉന്മാദ വിഷാദ രോഗത്തെക്കുറിച്ചുള്ള അനേകം റഫറൻസുകൾ ഈ ചിത്രം ഉൾക്കൊള്ളുന്നുണ്ട്. ലോകത്താകമാനം  ഇത്തരം വെല്ലുവിളികൾ നേരിടുന്ന അനേകം മനുഷ്യരെ സ്വാഭാവിക ജീവിതം നയിക്കുന്നതിന് സഹായിക്കുന്ന fyprexa, sanax, disperdal
തുടങ്ങിയ ആധുനിക മനശാസ്ത്രത്തിലെ വലിയ നേട്ടങ്ങളെ ആളെകൊല്ലി മരുന്നുകൾ എന്ന് അവതരിപ്പിക്കുന്ന കേശവൻ മാമൻ നിലവാരത്തിലുള്ള വാട്സ്ആപ്പ് വിജ്ഞാനങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ ചിത്രത്തിന് കൂടുതൽ ശാസ്ത്രീയ അടിത്തറ ലഭിച്ചേനെ.
മാനസിക രോഗികൾ അക്രമകാരികളാണ്, മാനസികരോഗത്തിൻ്റെ മരുന്നുകളെല്ലാം അമിത സെഡേഷൻ ഉണ്ടാക്കുന്നവയാണ് തുടങ്ങിയ വാർപ്പുമാതൃക (stereotypes) കളെയും ചിത്രം പൊളിക്കാൻ ശ്രമിക്കുന്നില്ല.
വിവിധ സ്വതന്ത്രചിന്താ കൂട്ടായ്മകളിൽ  ഈ ചിത്രത്തെ ആഘോഷിക്കുകയുണ്ടായി. ആത്മീയ രോഗ ശാന്തിയുടെ കാപട്യത്തെ തുറന്നുകാണിക്കുന്നുണ്ടെങ്കിലും വിശ്വാസ ചികിത്സകരെല്ലാം വൻ കോർപ്പറേറ്റുകളുടെ ചിലവിൽ നിന്ന് ജനങ്ങളെ പറ്റിക്കുന്നവരാണ് എന്ന ഒരു ധാരണ ചിത്രം നിർമ്മിക്കുന്നുണ്ട്. അതായത്  ആത്മീയതയെ/വിശ്വാസത്തെ കോർപ്പറേറ്റുകൾ കച്ചവടത്തിനായി ഉപയോഗിക്കുകയാണ് എന്ന് തെറ്റായ അറിവ് സിനിമ നിർമ്മിക്കുന്നുണ്ട്.

മതം അതിനകത്ത് തന്നെ ഒരു ബഹുരാഷ്ട്ര കുത്തകയാണ് എന്ന വസ്തുതയാണിവിടെ മറച്ചുവെക്കപ്പെടുന്നത്. കേരളത്തിൽ ഇന്ന് നിലവിലുള്ള ഒരു പ്രാർത്ഥന ശുശ്രൂഷകനും ഒരു കോർപറേറ്റുകളുടെയും സ്പോൺസർഷിപ്പിൽ അല്ല മറിച്ച് സ്വയമേ തന്നെ മതത്തിനകത്ത് വളർന്നു വന്നവരാണ്. മതം അതിനകത്തു തന്നെ വാണിജ്യ താൽപ്പര്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.
വിനായകൻ്റെ അഭിനയവും റസൂൽ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും ചിത്രം കണ്ടുകഴിഞ്ഞു മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. ഫഹദ് ഫാസിൽ എന്ന നടൻറെ നിറഞ്ഞാട്ടവും റോബോട്ടിക്സ് ക്യാമറ പോലുള്ള മലയാളത്തിലെ പുതിയ പരീക്ഷണങ്ങളും ഒരു മികച്ച കാഴ്ചാനുഭവം സമ്മാനിക്കുന്നുണ്ട്.

മനോവിജ്ഞാനീയം സംബന്ധിച്ച വിവരങ്ങൾക്ക് കടപ്പാട് : ഡോ. ജോസ്റ്റിൻ ഫ്രാൻസിസ്. 



Comments

  1. ട്രാൻസ് കണ്ടിഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു 

    ReplyDelete

Post a Comment

Popular posts from this blog

രോഗമാണോ മരുന്നാണോ ആദ്യമുണ്ടായത്?

ശ്രീ സന്തോഷ് ജോർജ് കുളങ്ങര കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ കാണാനിടയായി. അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും  പ്രതീക്ഷിക്കാത്തതും തീർത്തും യാഥാർത്ഥ്യത്തിനു നിരക്കാത്തതുമായ ചില പ്രസ്താവനകൾ അതിൽ കേട്ടു. "ഇനി കുറച്ചു കാലം കഴിയുമ്പോൾ കേരളത്തിൽ മൂന്നരക്കോടി രോഗികളുണ്ട് എന്നായിരിക്കും പറയേണ്ടിവരിക", "കൂടുതൽ ആശുപത്രികൾ ഉണ്ടായതും മരുന്നുകളുടെ ഉപയോഗവും ആണ്  രോഗാവസ്ഥയ്ക്ക് കാരണം" എന്നെല്ലാം അദ്ദേഹം പറയുന്നു. തീർത്തും ചരിത്രബോധമില്ലാത്ത പ്രസ്താവനകളാണത്. കേരളത്തിലെ ചരിത്രം പരിശോധിച്ചാൽ കേരളജനതയുടെ ഏറ്റവും കുറവ് രോഗം മൂലമുള്ള മരണവും ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യവും ഉള്ള കാലമാണിത്.  1911- 21 കാലയളവിൽ തിരുവിതാംകൂറിൽ നടത്തിയ സെൻസസിൽ  മനുഷ്യരുടെ ആയുർദൈർഘ്യം 26 വയസ്സ് മാത്രമാണ് ഇന്നത് 76 ൽ എത്തിനിൽക്കുന്നു.  പകർച്ചവ്യാധികളും ശിശുമരണങ്ങളും സർവ്വസാധാരണമായിരുന്ന കാലത്തുനിന്നും ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത് ആരോഗ്യമേഖലയിലെ വലിയ പുരോഗതി കൊണ്ട് മാത്രമാണ്.  വസൂരിയും മലമ്പനിയും പോലുള്ള മഹാമാരികൾ ഒരു വലിയ പ്രദേശത്തെ ജനങ്ങളെ കൊന്നൊടുക്കിയിരുന്ന ഒരു കാലത്...

പേടകം നൽകുന്ന പ്രത്യാശ

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ 2018 - 19 കലാലയ വർഷത്തെ കോളേജ് മാഗസിൻ ആയ "പേടിച്ച് പേടിച്ച് പേടകം വരെ" യുടെ വായനാനുഭവക്കുറിപ്പ്. 2018 ൽ ഉണ്ടായ പ്രളയത്തിൽ കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ച ആലുവ യുസി കോളേജിൽ നിന്ന് ആ വർഷം പുറത്തിറങ്ങിയ കലാലയ മാഗസിനാണിത്. അതുവരെയുള്ള ജീവിതത്തിൻറെ തുടർച്ചയിൽ അവിചാരിതമായി മഴ സൃഷ്ടിച്ച ഭയവും അതിജീവനത്തിനായുള്ള ശ്രമവും ലോകം കണ്ടതാണ്. പെരിയാറിൻ്റെ തീരങ്ങൾ വെള്ളത്തിൽ മുങ്ങിയപ്പോൾ പതിനായിരത്തോളം വരുന്ന ജനങ്ങൾ ആശ്രയത്തിനായി എത്തിയത് കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന ഈ കോളേജിൽ ആണ്. ഭീതി തങ്ങളെ ഭരിച്ചു തുടങ്ങുമ്പോൾ ഇനിയെന്ത്? / ഇനിയങ്ങോട്ട്? എന്ന ആകുലത ജനത്തെ കടന്നാക്രമിക്കുന്ന അവസ്ഥയിൽ നിന്നും, അതിജീവനത്തിനായി ആശ്രയങ്ങൾ തേടുമ്പോൾ പ്രതിരോധത്തിലെ ജീവിതമുറകൾ മനുഷ്യൻ അറിയാതെ പരിശീലിക്കുന്നു. പ്രളയത്തിൻറെ ബിംബം വഴി ഇന്ന് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ഭയം എന്ന വികാരത്തെ ഏറെ സമഗ്രമായി സ്പർശിക്കാൻ മാഗസിന് ആയിട്ടുണ്ട്. രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്രാനന്തര ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ മതര...

മരിച്ചവൻ പ്രതി (കവിത)

കഴുത്തിലെ മുറിവിൽ കടൽക്കാറ്റിൻ്റെ നീറ്റലറിയാതെ ചുണ്ടിൽ കടലുപ്പിൻ്റെ രുചിയറിയാതെ... തീരത്ത് കമന്നുറങ്ങി ഭൂമിയുടെ ആഴവും ആഴിയുടെ പരപ്പും അളക്കുകയാണവൻ അലൻ നിന്നെയോർത്ത് ഉപ്പുപരലുകൾ കണ്ണീർ പൊഴിക്കുന്നു ചരൽക്കല്ലുകൾ വിതുമ്പുന്നു അഴിക്കുള്ളിൽ അമ്മയുടെ നിശ്വാസം എൻ്റെ കുട്ടി വെള്ളം കുടിച്ചു മരിച്ചല്ലോ... "ഇനി മതി" എന്ന് പറഞ്ഞ് കരഞ്ഞിട്ടും കരയാനാവാതെ കരഞ്ഞിട്ടും കുടിച്ച്... കുടിച്ച്... പഴങ്കഥക്കെട്ടിൻ്റെ പൊടിയലർജിയുള്ള ലോകത്തിൽ... നീ അഭയാർത്ഥി നീ വരത്തൻ നീ പ്രതി...