കഴുത്തിലെ മുറിവിൽ
കടൽക്കാറ്റിൻ്റെ നീറ്റലറിയാതെ
ചുണ്ടിൽ കടലുപ്പിൻ്റെ
രുചിയറിയാതെ...
തീരത്ത് കമന്നുറങ്ങി
ഭൂമിയുടെ ആഴവും
ആഴിയുടെ പരപ്പും
അളക്കുകയാണവൻ
അലൻ നിന്നെയോർത്ത്
ഉപ്പുപരലുകൾ കണ്ണീർ പൊഴിക്കുന്നു ചരൽക്കല്ലുകൾ വിതുമ്പുന്നു
അഴിക്കുള്ളിൽ അമ്മയുടെ നിശ്വാസം
എൻ്റെ കുട്ടി വെള്ളം കുടിച്ചു മരിച്ചല്ലോ...
"ഇനി മതി"
എന്ന് പറഞ്ഞ് കരഞ്ഞിട്ടും
കരയാനാവാതെ കരഞ്ഞിട്ടും
കുടിച്ച്...
കുടിച്ച്...
പഴങ്കഥക്കെട്ടിൻ്റെ പൊടിയലർജിയുള്ള
ലോകത്തിൽ...
നീ അഭയാർത്ഥി
നീ വരത്തൻ
നീ പ്രതി...


ഒരു ഓർമപ്പെടുത്തൽ.. മനുഷ്യജന്മങ്ങളെ മനുഷ്യരാകൂ...
ReplyDeleteനല്ല കവിത.. നന്നായിട്ടുണ്ട്
നന്ദി
Deleteഇനി മതി"
ReplyDeleteഎന്ന് പറഞ്ഞ് കരഞ്ഞിട്ടും
കരയാനാവാതെ കരഞ്ഞിട്ടും
കുടിച്ച്...
കുടിച്ച്...
വരികൾ വേട്ടയാടുന്നു...
ചില കവിതകൾ നമ്മെ അസ്വസ്ഥരാക്കുക തന്നെ വേണം.... നല്ലെഴുത്ത് 👍
ഇതുപോലെ എത്രയെത്ര കുട്ടികൾ എത്രയെത്ര മനുഷ്യർ
Deleteനല്ല കവിത, നന്നായി തന്നെ എഴുതി, .കുത്ത്, കോമ ഒക്കെ ഇടുമ്പോ ഒന്ന് ശ്രദ്ധിച്ചു ഇട്ടാൽ ഒന്ന് കൂടി എളുപ്പമുള്ള വായനക്ക് സഹായിക്കും.
ReplyDeleteതീർച്ചയായും ശ്രദ്ധിക്കാം.
Deleteവർത്തമാനകാല ഇന്ത്യയിൽ അലൻ കുർദിയുടെ ആത്മഹത്യക്ക്(!), കൊലപാതകത്തിന്(!), രക്തസാക്ഷിത്വത്തിന്(!) മുമ്പെന്നത്തേക്കാളും പ്രസക്തിയുണ്ട്. മനസിനെ കൊളുത്തി വലിക്കുന്ന, മൂർച്ചയുള്ള രചന. ആശംസകൾ!
ReplyDeleteഭരണകൂടത്തിൻ്റെ സാങ്കേതികതയും അധികാരപരിധി ദൃഡപ്പെടുത്തലും അധികാര ഇടപെടലും മാനവികതയെയും മനുഷ്യത്വത്തെയും വലിയ തോതിൽ അട്ടിമറിക്കുന്നുണ്ട്.
Deleteകോളേജിലെ ഒരു മത്സരത്തിന് എഴുതിയതാണ്. എഴുതിയതിനു ശേഷം ആണ് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് കുറച്ചു പേർ വായിച്ചിരിക്കണം എന്ന് തോന്നിയത്. ഈ സാഹചര്യത്തിലാണ് ബ്ലോഗിലേക്ക് ഇട്ടത്.
വല്ലാത്ത നോമ്പ്
ReplyDeleteമനസ്സിനെ പിടിച്ചുലക്കുന്ന വരികൾ 🖤 അഭിനന്ദനങ്ങൾ നവീ🖤
ReplyDeleteനവീനിന്റെ നവീന കവിത. കാലികപ്രസക്തം
ReplyDeleteഅതിേലേറെ മനസ്സിൽ ഒരു േനേ വ്പ ടർത്തുന്ന കവിത
വായിച്ചതിനും പ്രതികരിച്ചതിനു നന്ദി
Deleteഐലനെ കൊന്നതിൽ നാം ഓരോരുത്തരുടെയും പങ്ക് നമ്മൾ പരിശോധിക്കണം.
ReplyDeleteകടലിൽ മരിച്ചവനല്ലാതെ ഇനിയും ചില രക്തസാക്ഷികൾ ഉണ്ട്. അവരിനിയും ഉണ്ടാവും. നമ്മുടെ മനസ്സിന്റെ കരിക്കറ വീണ ഇടുങ്ങിയ ഭിത്തികളിൽ അവരുടെ ചോരയും കണ്ണീരും ഉണങ്ങിപ്പിടിച്ച് ഇരിപ്പുണ്ടാവും.
അതെ
Deleteപഴങ്കഥക്കെട്ടിൻ്റെ പൊടിയലർജിയുള്ള
ReplyDeleteലോകത്തിൽ ഒരു അലൻ
നീ അഭയാർത്ഥി ,നീ വരത്തൻ നീ പ്രതി...
നീയാണിതെല്ലാം അലൻ ...
ഇത് ഏവർക്കുമുള്ള ഏറ്റവു വിലപ്പെട്ട ഓർമ്മപ്പെടുത്തലുകളാണ്
കമൻറുകൾ ക്ക് നന്ദി
Deleteഉള്ളിലാഞ്ഞുത്തറയ്ക്കുന്ന മൂർച്ചയേറിയ വരികൾ!
ReplyDeleteആശംസകൾ
നല്ല വരികൾ.. മനസ്സിൽ അസ്വസ്ഥതയുടെ കാടിന് തീയിടുന്ന പോലെ..
ReplyDelete