ശാസ്ത്രസാഹിത്യപരിഷത്ത് ആലുവ യൂണിറ്റിൻ്റെയും യു സി കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിൻ്റെയും ഫ്രീതിങ്കേഴ്സ് ക്ലബ് യുസിസിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് കോളേജിൽ വെച്ച് ഇന്ന് കോളേജിൽ വെച്ച് നടത്തിയ വലയ സൂര്യഗ്രഹണ നിരീക്ഷണം വേറിട്ട അനുഭവമായിരുന്നു. ശാസ്ത്രത്തിൻ്റെ നിരീക്ഷണത്തിനും നിർവചനത്തിനു പൂർണമായും വഴങ്ങുന്ന അനേകം പ്രപഞ്ച പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യഗ്രഹണം. ഈ പ്രതിഭാസത്തെ ചുറ്റിപ്പറ്റി ശാസ്ത്രം ഒട്ടും തന്നെ പുരോഗമിച്ചിട്ടില്ലാത്ത ഗോത്ര കാലഘട്ടം മുതലേതന്നെ നിലനിൽക്കുന്ന അനേകം അന്ധവിശ്വാസങ്ങളും മിഥ്യാ ബോധ്യങ്ങളും കപട ധാരണകളും നമ്മുടെ സമൂഹത്തിലും സമൂഹത്തെ നിയന്ത്രിക്കുന്ന മതങ്ങളിലും ഉണ്ട്. ഇത്തരം അന്ധവിശ്വാസങ്ങളെ ഏതു രീതിയിൽ ചെറുക്കാമെന്നും സമൂഹത്തിനു മുന്നിൽ അവയുടെ കാപട്യം എത്തരത്തിൽ തുറന്നുകാട്ടാമെന്നും വ്യക്തമാക്കുന്നതായിരുന്നു ഇന്നത്തെ പരിപാടികൾ. ഗ്രഹണത്തിൻ്റെ പരിപൂർണതയിൽ നടത്തിയ മധുര വിതരണവും പരിചയസമ്പന്നരായ അധ്യാപകരുടെ നിർദ്ദേശങ്ങളും സൗഹൃദ സംഭാഷണങ്ങളും ശാസ്ത്ര പ്രചാരണത്തിൻ്റെ വേറിട്ട മാനങ്ങൾ പരിചയപ്പെടുത്തുന്നവയായിരുന്നു. ശാസ്...