ഇന്ന് ഡിസംബർ 1. ലോക എയ്ഡ്സ് ദിനം. മാനവരാശിയെ ഭയത്തിലാഴ്ത്തിയ, ഇരുപതാംനൂറ്റാണ്ടിൻ്റെ മഹാമാരിയിൽ നിന്നും മോചനം നേടുന്നതിനും HIV രോഗബാധിതർക്ക് സാന്ത്വനം നൽകുന്നതിനുമായാണ് ലോകാരോഗ്യസംഘടന ഈ ദിനം ആചരിക്കുന്നത്. ലോകാരോഗ്യ സംഘടന എയ്ഡ്സ് വിഭാഗം (WHO HIV/AIDS) "സമൂഹം മാറ്റത്തിന് വഴിയൊരുക്കും" എന്നതാണ് ഈ വർഷത്തെ എയ്ഡ്സ് ദിന സന്ദേശം. കണക്കുകൾപ്രകാരം എയ്ഡ്സ് ബാധിതരുടെ ആഗോള നിരക്കിൽ കുറവുണ്ടെങ്കിലും മനുഷ്യവംശത്തിനു മുന്നിലെ വലിയ ഭീഷണിയെ പൂർണമായും തുടച്ചു നീക്കേണ്ടതുണ്ട്. 2019ലെ കണക്കുകളനുസരിച്ച് 24141 HIV ബാധിതരാണ് ആണ് കേരളത്തിലുള്ളത്. അണുബാധ വ്യാപനം ഇല്ലാതാക്കാനായി സർക്കാർ തലത്തിലും സന്നദ്ധ സംഘടനകളുടെ ഭാഗത്തുനിന്നും വലിയതോതിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ സ്വാധീനം വിലയിരുത്തുന്ന ലോകാരോഗ്യ സംഘടന 2030ഓടെ ഭൂമിയിൽ നിന്നും എച്ച്ഐവി ഇല്ലാതാക്കാം എന്ന് പ്രത്യാശിക്കുന്നു. മുൻവർഷങ്ങളിൽ നിന്നും ഈ കാലയളവിൽ കേരളത്തിൽ ഉണ്ടായ എച്ച്ഐവി ബാധിതരുടെ കുറവ് ബോധവൽക്കരണ ശ്രമങ്ങൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തിനും ജനതയുടെ ആരോഗ്യാവബോധത്തിലെ വർധനവിനും മി...