Skip to main content

വലയസൂര്യഗ്രഹണം



ശാസ്ത്രസാഹിത്യപരിഷത്ത് ആലുവ യൂണിറ്റിൻ്റെയും യു സി കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിൻ്റെയും ഫ്രീതിങ്കേഴ്സ് ക്ലബ് യുസിസിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് കോളേജിൽ വെച്ച് ഇന്ന് കോളേജിൽ വെച്ച് നടത്തിയ വലയ സൂര്യഗ്രഹണ നിരീക്ഷണം വേറിട്ട അനുഭവമായിരുന്നു.


ശാസ്ത്രത്തിൻ്റെ നിരീക്ഷണത്തിനും നിർവചനത്തിനു പൂർണമായും വഴങ്ങുന്ന അനേകം പ്രപഞ്ച പ്രതിഭാസങ്ങളിൽ ഒന്നാണ്  സൂര്യഗ്രഹണം. ഈ പ്രതിഭാസത്തെ ചുറ്റിപ്പറ്റി ശാസ്ത്രം ഒട്ടും തന്നെ പുരോഗമിച്ചിട്ടില്ലാത്ത ഗോത്ര കാലഘട്ടം മുതലേതന്നെ നിലനിൽക്കുന്ന അനേകം അന്ധവിശ്വാസങ്ങളും മിഥ്യാ ബോധ്യങ്ങളും കപട ധാരണകളും നമ്മുടെ സമൂഹത്തിലും  സമൂഹത്തെ നിയന്ത്രിക്കുന്ന  മതങ്ങളിലും ഉണ്ട്.
ഇത്തരം അന്ധവിശ്വാസങ്ങളെ ഏതു രീതിയിൽ ചെറുക്കാമെന്നും  സമൂഹത്തിനു മുന്നിൽ അവയുടെ കാപട്യം എത്തരത്തിൽ തുറന്നുകാട്ടാമെന്നും വ്യക്തമാക്കുന്നതായിരുന്നു ഇന്നത്തെ പരിപാടികൾ.


ഗ്രഹണത്തിൻ്റെ പരിപൂർണതയിൽ  നടത്തിയ മധുര വിതരണവും പരിചയസമ്പന്നരായ അധ്യാപകരുടെ  നിർദ്ദേശങ്ങളും സൗഹൃദ സംഭാഷണങ്ങളും ശാസ്ത്ര പ്രചാരണത്തിൻ്റെ വേറിട്ട മാനങ്ങൾ പരിചയപ്പെടുത്തുന്നവയായിരുന്നു.


ശാസ്ത്രബോധം  ഭരണകൂടം തന്നെ നേരിട്ട്  ഇടപെട്ട്  നശിപ്പിക്കുന്ന സത്യാനന്തര കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ചെറിയ പരിപാടികളിലൂടെയാണ് പ്രതിരോധത്തിൻ്റെ രാഷ്ട്രീയം മുന്നേറുന്നത്. ചാണകത്തിലെ പ്ലൂട്ടോണിയവും മന്ത്രത്തിൻ്റെ തരംഗ ശക്തിയും അന്വേഷിക്കുന്ന ശാസ്ത്രാനന്തര  ഗവേഷണങ്ങൾ പെരുകുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള ചെറിയ മുന്നേറ്റങ്ങൾക്കാണ് ആശ്വാസകരമായ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ നൽകാനാവുന്നത്.


വിദ്യാർത്ഥികളുടെ പങ്കാളിത്തത്തേക്കാളേറെ   വളരെയേറെ സന്തോഷം നൽകിയത്  അധ്യാപകരുടെ വലിയ പിന്തുണയാണ്. അതിലേറെ ആഹ്ലാദം തന്നത് സൗരക്കണ്ണട യിലൂടെയും പിൻഹോൾ ബോക്സിലൂടെ യും ഗ്രഹണം കണ്ട ആഹ്ളാദത്തിലും കൗതുകത്തിലും പൊട്ടിച്ചിരിക്കുന്ന കൊച്ചുകുട്ടികളുടെ മുഖമാണ്.

ഗ്രഹണത്തെ പേടിച്ച് നടയടച്ച് അകത്തിരുന്ന  സർവ്വശക്തന്മാരും ശക്തകളുമല്ല പ്രപഞ്ച പ്രതിഭാസത്തിൻ്റെ കൗതുകം അറിയാൻ എത്തിച്ചേർന്ന  കുരുന്നുകളിലാണ് പ്രതീക്ഷ...


ഫ്രീ തിങ്കേഴ്സ് ക്ലബ് യു സി സി യുടെ ഓഫീഷ്യൽ ഫേസ്ബുക്ക് പോസ്റ്റ് പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

  1. എന്റെ സ്വന്തം ബ്ലോഗിൽ വന്നത് പോലെ തോന്നുന്നു നവീനെ വായിക്കുമ്പോൾ! ഈ വിഷയത്തിൽ എഴുതണം എന്ന് കുറെയായി വിചാരിക്കുന്നു. നടക്കുമായിരിക്കും. ശാസ്ത്രപ്രചരണം തുടരുക. ആശംസകൾ!

    ReplyDelete
    Replies
    1. ശാസ്ത്ര പ്രചരണവും scientific temper നിന്നുകൊണ്ടുള്ള എഴുത്തും ഞാൻ ഈ ബ്ലോഗ് തുടങ്ങിയപ്പോൾ ലക്ഷ്യമിട്ടത്. ബ്ലോഗിന് നക്ഷത്ര ധൂളി (star dust )എന്ന് പേരിട്ടതും കാൾ സാഗനെ ഓർത്തു കൊണ്ടാണ്

      Delete
  2. അഭിനന്ദനങ്ങൾ. ശാസ്ത്രാവബോധം ഊട്ടിയുറപ്പിക്കാനുള്ള പ്രവർത്തനങ്ങളും എഴുത്തും ഇനിയും തുടരൂ 👍

    ReplyDelete
    Replies
    1. നമ്മുടെ സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി യുക്തിചിന്തയുടെ സാമൂഹിക പ്രാധാന്യം കുറഞ്ഞുവരുന്നു എന്ന് തന്നെയാണ്. ശാസ്ത്രാവബോധം നശിപ്പിക്കാൻ ഭരണകൂടം തന്നെ നേരിട്ട് ഇടപെടുന്നത് തീർത്തും ദുരന്തപൂർണ്ണമായ സംഭവമാണ്. എഴുത്തുകൾ ഇനിയും തീർച്ചയായും തുടരും

      Delete
  3. നവീൻ സലാം.
    ശാസ്ത്രങ്ങളെ
    വിശ്വാസങ്ങൾ സ്ഥാപിച്ചെടുക്കാൻ
    ദുരുപയോഗം ചെയ്യുന്ന ഒരു കാലഘട്ടത്തിൽ അതിനെ
    മറവുകളില്ലാതെ എത്തിക്കുക എന്നത് എത്ര നല്ലതാണ്

    ReplyDelete
    Replies
    1. തീർച്ചയായും. മാത്രമല്ല
      പ്രകൃതി പ്രതിഭാസങ്ങളുടെയും മറ്റു സംഭവങ്ങളുടെയും പുറകിലൂടെ അന്ധവിശ്വാസം ഒളിച്ചു നടത്തുന്ന പ്രവണത വളരെ വളരെ ദുരന്തപൂർണ്ണമാണ്.

      Delete
  4. വിജ്ഞാനപ്രമായ,രസകരമായ ഒരു പോസ്റ്റ്

    ReplyDelete

Post a Comment

Popular posts from this blog

രോഗമാണോ മരുന്നാണോ ആദ്യമുണ്ടായത്?

ശ്രീ സന്തോഷ് ജോർജ് കുളങ്ങര കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ കാണാനിടയായി. അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും  പ്രതീക്ഷിക്കാത്തതും തീർത്തും യാഥാർത്ഥ്യത്തിനു നിരക്കാത്തതുമായ ചില പ്രസ്താവനകൾ അതിൽ കേട്ടു. "ഇനി കുറച്ചു കാലം കഴിയുമ്പോൾ കേരളത്തിൽ മൂന്നരക്കോടി രോഗികളുണ്ട് എന്നായിരിക്കും പറയേണ്ടിവരിക", "കൂടുതൽ ആശുപത്രികൾ ഉണ്ടായതും മരുന്നുകളുടെ ഉപയോഗവും ആണ്  രോഗാവസ്ഥയ്ക്ക് കാരണം" എന്നെല്ലാം അദ്ദേഹം പറയുന്നു. തീർത്തും ചരിത്രബോധമില്ലാത്ത പ്രസ്താവനകളാണത്. കേരളത്തിലെ ചരിത്രം പരിശോധിച്ചാൽ കേരളജനതയുടെ ഏറ്റവും കുറവ് രോഗം മൂലമുള്ള മരണവും ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യവും ഉള്ള കാലമാണിത്.  1911- 21 കാലയളവിൽ തിരുവിതാംകൂറിൽ നടത്തിയ സെൻസസിൽ  മനുഷ്യരുടെ ആയുർദൈർഘ്യം 26 വയസ്സ് മാത്രമാണ് ഇന്നത് 76 ൽ എത്തിനിൽക്കുന്നു.  പകർച്ചവ്യാധികളും ശിശുമരണങ്ങളും സർവ്വസാധാരണമായിരുന്ന കാലത്തുനിന്നും ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത് ആരോഗ്യമേഖലയിലെ വലിയ പുരോഗതി കൊണ്ട് മാത്രമാണ്.  വസൂരിയും മലമ്പനിയും പോലുള്ള മഹാമാരികൾ ഒരു വലിയ പ്രദേശത്തെ ജനങ്ങളെ കൊന്നൊടുക്കിയിരുന്ന ഒരു കാലത്...

പേടകം നൽകുന്ന പ്രത്യാശ

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ 2018 - 19 കലാലയ വർഷത്തെ കോളേജ് മാഗസിൻ ആയ "പേടിച്ച് പേടിച്ച് പേടകം വരെ" യുടെ വായനാനുഭവക്കുറിപ്പ്. 2018 ൽ ഉണ്ടായ പ്രളയത്തിൽ കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ച ആലുവ യുസി കോളേജിൽ നിന്ന് ആ വർഷം പുറത്തിറങ്ങിയ കലാലയ മാഗസിനാണിത്. അതുവരെയുള്ള ജീവിതത്തിൻറെ തുടർച്ചയിൽ അവിചാരിതമായി മഴ സൃഷ്ടിച്ച ഭയവും അതിജീവനത്തിനായുള്ള ശ്രമവും ലോകം കണ്ടതാണ്. പെരിയാറിൻ്റെ തീരങ്ങൾ വെള്ളത്തിൽ മുങ്ങിയപ്പോൾ പതിനായിരത്തോളം വരുന്ന ജനങ്ങൾ ആശ്രയത്തിനായി എത്തിയത് കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന ഈ കോളേജിൽ ആണ്. ഭീതി തങ്ങളെ ഭരിച്ചു തുടങ്ങുമ്പോൾ ഇനിയെന്ത്? / ഇനിയങ്ങോട്ട്? എന്ന ആകുലത ജനത്തെ കടന്നാക്രമിക്കുന്ന അവസ്ഥയിൽ നിന്നും, അതിജീവനത്തിനായി ആശ്രയങ്ങൾ തേടുമ്പോൾ പ്രതിരോധത്തിലെ ജീവിതമുറകൾ മനുഷ്യൻ അറിയാതെ പരിശീലിക്കുന്നു. പ്രളയത്തിൻറെ ബിംബം വഴി ഇന്ന് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ഭയം എന്ന വികാരത്തെ ഏറെ സമഗ്രമായി സ്പർശിക്കാൻ മാഗസിന് ആയിട്ടുണ്ട്. രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്രാനന്തര ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ മതര...

മരിച്ചവൻ പ്രതി (കവിത)

കഴുത്തിലെ മുറിവിൽ കടൽക്കാറ്റിൻ്റെ നീറ്റലറിയാതെ ചുണ്ടിൽ കടലുപ്പിൻ്റെ രുചിയറിയാതെ... തീരത്ത് കമന്നുറങ്ങി ഭൂമിയുടെ ആഴവും ആഴിയുടെ പരപ്പും അളക്കുകയാണവൻ അലൻ നിന്നെയോർത്ത് ഉപ്പുപരലുകൾ കണ്ണീർ പൊഴിക്കുന്നു ചരൽക്കല്ലുകൾ വിതുമ്പുന്നു അഴിക്കുള്ളിൽ അമ്മയുടെ നിശ്വാസം എൻ്റെ കുട്ടി വെള്ളം കുടിച്ചു മരിച്ചല്ലോ... "ഇനി മതി" എന്ന് പറഞ്ഞ് കരഞ്ഞിട്ടും കരയാനാവാതെ കരഞ്ഞിട്ടും കുടിച്ച്... കുടിച്ച്... പഴങ്കഥക്കെട്ടിൻ്റെ പൊടിയലർജിയുള്ള ലോകത്തിൽ... നീ അഭയാർത്ഥി നീ വരത്തൻ നീ പ്രതി...