Skip to main content

അതിര് - ഷോർട്ട് ഫിലിം


ലോക്ക്ഡൗൺ കാലത്ത് ഈ ഷോർട്ട് ഫിലിം കാണാൻ സാധിച്ച വളരെ ചുരുക്കം പേരിൽ ഒരാളായിരിക്കും ഞാൻ. അതിന് സഹായിച്ച ഇതിൻ്റെ സംവിധായകൻ പ്രിയപ്പെട്ട ഫാസിൽ റസാക്കിനോടുള്ള സ്നേഹം അറിയിക്കട്ടെ. യുസി കോളേജിൽ വന്നകാലം തൊട്ടേ പ്രതിഭ കൊണ്ടും തെളിമയുള്ള സൗഹൃദം കൊണ്ടും  അത്ഭുതപ്പെടുത്തിയ ഒരു കൂട്ടമാണ് "കൾട്ട് കമ്പനി".


അനേകം മികച്ച ഷോർട്ട് ഫിലിമുകൾക്ക് ശേഷം കൾട്ട് നിർമിക്കുന്ന, വൈകാതെ പുറത്തിറങ്ങുന്ന പുതിയ ഹ്രസ്വ ചിത്രമാണ് അതിര്.
സമൂഹം പണിഞ്ഞു വെച്ചിരിക്കുന്ന അതിർത്തികളെ മുറിച്ചുകടന്ന് ലോകത്തിലെ ചെറിയ/വലിയ സ്വപ്നങ്ങളിലേക്ക് ചിറകു നീർത്തുവാൻ കൊതിക്കുന്ന മോഹങ്ങളുടെ കഥയാണ് അതിര്.
യാഥാസ്ഥിതികതയുടെ ഇടുങ്ങിയ ഇടനാഴികളിൽ നിന്ന് പുറത്തുകടന്നു സ്വാതന്ത്ര്യത്തിന് ജീവവായു ജീവവായു ശ്വസിക്കാൻ കൊതിക്കുന്ന ബാല്യത്തെ ചിത്രത്തിൽ വളരെ സ്വാഭാവികതകളോടെ ആവിഷ്കരിച്ചിരിക്കുന്നു.



ഫാസിൽ റസാക്ക് കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത് വിനായകും സിനിമാറ്റോഗ്രാഫർ കൂടിയായ മൃദുൽ എസ് ഉം  ചേർന്നാണ്.
കലാസംവിധാനം അമൃത ഇ കെ.
കഥയുടെ സത്തയോട് ചേർന്നുനിൽക്കുന്ന സംഭാഷണവും സീൻ വിഭജനവുമാണ് ചിത്രത്തിലുടനീളം അനുഭവിക്കാനായത്. 



തീർത്തും സ്വാഭാവികമായ സംഭാഷണങ്ങൾ അനുഭവത്തിന് ആസ്വാദ്യത വർദ്ധിപ്പിക്കുന്നു.
നിളാതീരത്തെ ദൃശ്യങ്ങളുടെ സജീവതയും മാപ്പിള മലയാളത്തിൻ്റെ മാധുര്യവും മനസ്സിൽ സിനിമാനുഭവത്തിൻ്റെ വലിയ അടയാളപ്പെടുത്തലുകളായി ചിത്രം അവശേഷിപ്പിക്കുന്നു.
എഡിറ്റിംഗ് നിർവഹിച്ച നീരജ് ദയാലും ശബ്ദ സന്നിവേശം നടത്തിയ വിനായകും ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യ്ത വിജയകൃഷ്ണനും അസിസ്റ്റൻറ് ക്യാമറാമാനായ അരുൺ ബി കൂരനും ഹൃദ്യമായ ഇൻസ്ട്രമെൻ്റൽ സംഗീതമൊരുക്കിയ റിതിക്കും ചിത്രത്തിലെ ഭാഷയുടെ പ്രാദേശീകത ഉൾക്കൊണ്ട്  ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ തയ്യാറാക്കിയ അസ്രയും  എല്ലാം ചേർന്ന് മികച്ച ചലച്ചിത്ര അനുഭവമാക്കി  അതിരിനെ മാറ്റുന്നു.



കണ്ടു കഴിഞ്ഞ ശേഷവും ശേഷവും ചിത്രത്തിലെ ഓരോ കഥാപാത്രവും മനസ്സിൽ പ്രത്യേകം തങ്ങിനിൽക്കുന്നു.


പ്രത്യേകമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നന്ദിതയും അച്ഛനായി അഭിനയിച്ച നാടക പ്രവർത്തകൻ കൂടിയായ ശ്രീ. വാപ്പുവും.
കാഴ്ച്ചാനുഭവം കൊണ്ടും ഉൾക്കൊള്ളുന്ന സന്ദേശത്തിൻ്റെ പ്രാധാന്യം കൊണ്ടും ഇതുവരെ കാണാൻ സാധിച്ച ഹ്രസ്വചിത്രങ്ങളിൽ മികച്ച ഒന്നാണ് അതിര്.

ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ കാണുവാൻ ഇവിടെ അമർത്തുക

Comments

  1. അതിരിനെ കുറിച്ചുള്ള നല്ല അവലോകനം ..

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി സർ

      Delete
  2. അതിരിനെ കുറിച്ചുള്ള അവലോകനം വായിച്ചു..തീർച്ചയായും അതിര് കാണും.. അവലോകനം നന്നായിരിക്കുന്നു. സന്തോഷം..അഭിമാനം..

    ReplyDelete
  3. 'അതിരിൻ്റെ'അവലോകനം വായിക്കുകയും ഒഫീഷ്യൽ ട്രെയിലർ കാണുകയും ചെയ്തു.
    ഇഷ്ടപ്പെട്ടു.
    ആശംസകൾ

    ReplyDelete

Post a Comment

Popular posts from this blog

രോഗമാണോ മരുന്നാണോ ആദ്യമുണ്ടായത്?

ശ്രീ സന്തോഷ് ജോർജ് കുളങ്ങര കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ കാണാനിടയായി. അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും  പ്രതീക്ഷിക്കാത്തതും തീർത്തും യാഥാർത്ഥ്യത്തിനു നിരക്കാത്തതുമായ ചില പ്രസ്താവനകൾ അതിൽ കേട്ടു. "ഇനി കുറച്ചു കാലം കഴിയുമ്പോൾ കേരളത്തിൽ മൂന്നരക്കോടി രോഗികളുണ്ട് എന്നായിരിക്കും പറയേണ്ടിവരിക", "കൂടുതൽ ആശുപത്രികൾ ഉണ്ടായതും മരുന്നുകളുടെ ഉപയോഗവും ആണ്  രോഗാവസ്ഥയ്ക്ക് കാരണം" എന്നെല്ലാം അദ്ദേഹം പറയുന്നു. തീർത്തും ചരിത്രബോധമില്ലാത്ത പ്രസ്താവനകളാണത്. കേരളത്തിലെ ചരിത്രം പരിശോധിച്ചാൽ കേരളജനതയുടെ ഏറ്റവും കുറവ് രോഗം മൂലമുള്ള മരണവും ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യവും ഉള്ള കാലമാണിത്.  1911- 21 കാലയളവിൽ തിരുവിതാംകൂറിൽ നടത്തിയ സെൻസസിൽ  മനുഷ്യരുടെ ആയുർദൈർഘ്യം 26 വയസ്സ് മാത്രമാണ് ഇന്നത് 76 ൽ എത്തിനിൽക്കുന്നു.  പകർച്ചവ്യാധികളും ശിശുമരണങ്ങളും സർവ്വസാധാരണമായിരുന്ന കാലത്തുനിന്നും ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത് ആരോഗ്യമേഖലയിലെ വലിയ പുരോഗതി കൊണ്ട് മാത്രമാണ്.  വസൂരിയും മലമ്പനിയും പോലുള്ള മഹാമാരികൾ ഒരു വലിയ പ്രദേശത്തെ ജനങ്ങളെ കൊന്നൊടുക്കിയിരുന്ന ഒരു കാലത്...

പേടകം നൽകുന്ന പ്രത്യാശ

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ 2018 - 19 കലാലയ വർഷത്തെ കോളേജ് മാഗസിൻ ആയ "പേടിച്ച് പേടിച്ച് പേടകം വരെ" യുടെ വായനാനുഭവക്കുറിപ്പ്. 2018 ൽ ഉണ്ടായ പ്രളയത്തിൽ കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ച ആലുവ യുസി കോളേജിൽ നിന്ന് ആ വർഷം പുറത്തിറങ്ങിയ കലാലയ മാഗസിനാണിത്. അതുവരെയുള്ള ജീവിതത്തിൻറെ തുടർച്ചയിൽ അവിചാരിതമായി മഴ സൃഷ്ടിച്ച ഭയവും അതിജീവനത്തിനായുള്ള ശ്രമവും ലോകം കണ്ടതാണ്. പെരിയാറിൻ്റെ തീരങ്ങൾ വെള്ളത്തിൽ മുങ്ങിയപ്പോൾ പതിനായിരത്തോളം വരുന്ന ജനങ്ങൾ ആശ്രയത്തിനായി എത്തിയത് കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന ഈ കോളേജിൽ ആണ്. ഭീതി തങ്ങളെ ഭരിച്ചു തുടങ്ങുമ്പോൾ ഇനിയെന്ത്? / ഇനിയങ്ങോട്ട്? എന്ന ആകുലത ജനത്തെ കടന്നാക്രമിക്കുന്ന അവസ്ഥയിൽ നിന്നും, അതിജീവനത്തിനായി ആശ്രയങ്ങൾ തേടുമ്പോൾ പ്രതിരോധത്തിലെ ജീവിതമുറകൾ മനുഷ്യൻ അറിയാതെ പരിശീലിക്കുന്നു. പ്രളയത്തിൻറെ ബിംബം വഴി ഇന്ന് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ഭയം എന്ന വികാരത്തെ ഏറെ സമഗ്രമായി സ്പർശിക്കാൻ മാഗസിന് ആയിട്ടുണ്ട്. രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്രാനന്തര ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ മതര...

യുദ്ധവിരുദ്ധ കൈയ്യടയാള ശേഖരണം നടത്തി

ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് ഏഴിക്കര ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ യുദ്ധവിരുദ്ധ ഒത്തുചേരലും കൈയ്യടയാള ശേഖരണവും നടത്തി.  "അണുയുദ്ധത്തിൽ വിജയികളില്ല അതിന്നു ശേഷം ജീവിതവും" എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥികൾ തങ്ങളുടെ കൈപ്പത്തികൾ ചായത്തിൽ മുക്കി തിരശ്ശീലയിൽ പതിപ്പിച്ച് യുദ്ധരഹിത സന്ദേശത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.  എൽപി ക്ലാസുകൾ മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും പരിപാടിയിൽ പങ്കുചേർന്നു. പത്താം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ സഡാക്കോ കൊക്കുകൾ യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ മനുഷ്യരെക്കുറിച്ചുള്ള ദീപ്തമായ സ്മരണയുണർത്തി. ആദ്യ കയ്യടയാളം പതിപ്പിച്ചു കൊണ്ട് സ്കൂൾ പ്രധാന അധ്യാപിക അനിൽസല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥി ആമിന ഹിരോഷിമ ദിന സന്ദേശം അവതരിപ്പിച്ചു. മനുഷ്യരാശിക്കു മുകളൽ പതിച്ച വലിയ പ്രരഹരങ്ങളിൽ ഒന്നാണ് ഹിരോഷിമയിലെ ആണവായുധ ആക്രമണം. മനുഷ്യത്വം മരവിച്ച ആ ചരിത്ര സന്ധിയുടെ ഭീതിതമായ ഓർമ്മകൾ പുതുക്കുന്ന ഈ സന്ദർഭത്തിലും യുദ്ധം മനുഷ്യവംശത്തിന്റെ പ്രധാന വെല്ലുവിളിയായി തുടരുകയാണ്. ഉക്രൈനിലും പാലസ്തീനിലും തുടരു...