ഏകീകൃത സിവിൽ കോഡിനെ അനുകൂലിക്കുന്ന ബിജെപി സർക്കാർ മതം തിരിച്ച് പൗരത്വനിയമം കൊണ്ടുവരുന്നതിലുള്ള യുക്തിയെന്താണ്?
ഈ ചോദ്യത്തിനുത്തരം അന്വേഷിക്കുമ്പോളാണ് ഇന്ത്യൻ പൊതുബോധത്തിൻ്റെ ചരിത്ര വർത്തമാനങ്ങളെയും അതിൻറെ സാംസ്കാരിക ദൗർബല്യത്തെ മുതലെടുക്കുന്ന സത്യാനന്തര വർഗീയ രാഷ്ട്രീയത്തെയും കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനാവുന്നത്.
ആധുനികതയിൽ ഇന്ത്യൻ രാഷ്ട്ര സങ്കല്പം രൂപംകൊണ്ടത് ഹിന്ദു സംസ്കാരത്തെ മുൻനിർത്തിയാണ്. ഹിന്ദു സംസ്കാരത്തെ മുൻനിർത്തിയാണ്. നൂറ്റാണ്ടു കാലം കടന്നു പോകുന്നതും അതേ സാംസ്കാരിക പൊതുബോധം ഉയർത്തിയാണ്.
ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെയും അടിസ്ഥാന മതാത്മക ബോധ്യങ്ങളിൽ മുസ്ലിം എന്നത് തീർത്തും അപരസ്വത്വ (Alianated identity) മാണ്. ഏതൊരു മതാത്മക സമൂഹത്തിലും എത്രതന്നെ സൗഹൃദം പുറമേ കാണിക്കുമ്പോഴും ഇതുപോലുള്ള
അപരബോധം (ഞങ്ങൾ / നിങ്ങൾ) പ്രവർത്തിക്കുന്നുണ്ട്.
അപരബോധം (ഞങ്ങൾ / നിങ്ങൾ) പ്രവർത്തിക്കുന്നുണ്ട്.
ഈ വർഗീയതയെ സമീകരിക്കുന്നതിനായുള്ള "മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച രാഷ്ട്രീയ ധിഷണാശാലി" കളുടെ പ്രവർത്തന ഫലമായാണ് "മതേതരത്വം'' എന്നത് ഇന്ത്യൻഭരണഘടനാ മൂല്യങ്ങളിൽ മുഖ്യമായ ഒന്നായി വരുന്നത്.
എന്നാൽ ഇന്ത്യൻ സമൂഹത്തിൻറെ ബോധമണ്ഡലത്തിൽ നിന്നും തീർത്തും പുറത്തായിരുന്നു ഭരണഘടന വഴി കെട്ടിയിറക്കപ്പെട്ട മതേതര ബോധം.
ഇന്ത്യയുടെ വർഗീയ മനസ്സിനെ മനസ്സിനെ കൂടുതൽ ദ്രുവീകരിക്കാൻ പല കാലങ്ങളിലും പല വിഭാഗങ്ങളും അവരുടേതായ സംഭാവനകൾ നൽകുകയുണ്ടായി. ന്യൂനപക്ഷ ഭൂരിപക്ഷ ഭീകരതകൾ പരസ്പരം പൂരകങ്ങളായി വളർന്നു.
ഈ സാഹചര്യത്തിലാണ് വർഗീയധ്രുവീകരണം പ്രഖ്യാപിത ലക്ഷ്യമാക്കിയ ബിജെപി ഭരണകൂടം അവരുടെ പൗരത്വ ബില്ലുമായി വരുന്നതിനെ മനസിലാക്കേണ്ടത്.
അന്യരാജ്യങ്ങളിൽ നിന്നും കുടിയേറിയവർക്ക് ഇന്ത്യൻ പൗരത്വം നൽകും (മുസ്ലീങ്ങൾ ഒഴികെ)
ഇതാണ് പൗരത്വ ഭേദഗതി നിയമത്തിൻ്റെ കാതൽ.
മതേതരത്വം ഉയർത്തിപ്പിടിക്കുന്ന ഒരു ഭരണഘടന ഉള്ള രാജ്യത്ത് ഒരു മതത്തോട് തുറന്ന് വിവേചനം പ്രഖ്യാപിക്കുന്ന നിയമമാണ് ഇതുവഴി നടപ്പിൽ വരാൻ പോകുന്നത്.
ഹിന്ദു പൊതുബോധത്തിലുള്ള മുസ്ലിം വിദ്വേഷത്തെ വർധിപ്പിക്കുന്നതുവഴി ഹിന്ദു വോട്ടുകൾ കൂടുതലായി സമാഹരിക്കാനാവും എന്ന ചാണക തന്ത്രമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
മതഭേദമന്യേ എല്ലാ പൗരന്മാർക്കും ഒരേ നിയമം വേണമെന്ന (ഏകീകൃത സിവിൽ കോഡ്) വാശിയുള്ള ബിജെപി, മതം തിരിച്ചുള്ള നിയമം രൂപീകരിക്കുന്നതിന് രൂപീകരിക്കുന്നതിന് മുൻകൈയെടുക്കുന്നതിലുള്ള ഇരട്ടത്താപ്പ് ഇതിന് തെളിവാണ്.
പൗരത്വം ലഭിക്കുന്ന കുടിയേറ്റക്കാർ തങ്ങളുടെ നാടിൻ്റെ തനിമയ്ക്ക് തടസ്സമാകുമെന്ന് ഭയപ്പെടുന്ന ഗോത്ര സംഘടനകളും ബില്ലിനെ എതിർത്ത് മുഖപ്രസംഗം എഴുതുകയും ലോക്സഭയിൽ ബില്ലിനെ അനുകൂലിക്കുകയും ചെയ്യുന്ന ശിവസേനയെന്ന വർഗീയ പാർട്ടിയും ആ പാർട്ടിയുമായി സഖ്യം ചേരുന്ന കോൺഗ്രസും ഒക്കെയായി ഇന്ത്യൻ രാഷ്ട്രീയം എത്ര ദുർഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരമാണെന്ന് മതേതര ചിന്തയുള്ളവർ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ജനതയെ കൂടുതൽ മതാത്മകമായി നിർവ്വചിക്കുന്ന ഭരണകൂടം ഫാസിസ്റ്റ് രൂപമായി പരിണമിക്കുന്ന കാഴ്ചയാണ് നമ്മൾ കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുന്നത്. വിഭാഗീയതയുടെ സംവാദ മണ്ഡലത്തിലേക്ക് പൊതുജന ശ്രദ്ധയെ കൊണ്ടുവരികവഴി ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതും ചർച്ച ചെയ്യേണ്ടതുമായ വിലക്കയറ്റം സാമ്പത്തിക മാന്ദ്യം എന്നിവയിൽനിന്ന് ചർച്ച വഴിതിരിച്ചു വിടാനുള്ള ശ്രമം ഇതിനു പുറകിലുണ്ട്.



ഭരണഘടനാ വിരുദ്ധമായ എല്ലാ നിയമങ്ങളും കോടതി റദ്ദാക്കാറുണ്ട്.
ReplyDeleteനവീൻ.സാധാരണ മതം ചർച്ചയാകുന്ന ഇടങ്ങളിൽ പങ്കു ചേരാറില്ല.
ReplyDeleteപക്ഷെ ഒന്നു പറയാം
നവീൻ ഒരു വിഷയത്തെ സമീപിക്കുന്ന രീതി വളരെ അധികം മൾട്ടി ഡയമെൻഷണൽ ആയാണ്.അത് വളരെ ഇഷ്ടപ്പെട്ടു.
വായനയിൽ നിന്ന് എന്തെങ്കിലും ഒക്കെ കിട്ടുമ്പോൾ അതൊരു സന്തോഷമാണ്.
സലാം സുഹൃത്തേ.
ഇന്ത്യയിൽ എന്നെങ്കിലും മതേതരത്വം ഉണ്ടായിരുന്നതായി
ഞാൻ വിശ്വസിക്കുന്നില്ല.