Skip to main content

രോഗമാണോ മരുന്നാണോ ആദ്യമുണ്ടായത്?

ശ്രീ സന്തോഷ് ജോർജ് കുളങ്ങര കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ കാണാനിടയായി. അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും  പ്രതീക്ഷിക്കാത്തതും തീർത്തും യാഥാർത്ഥ്യത്തിനു നിരക്കാത്തതുമായ ചില പ്രസ്താവനകൾ അതിൽ കേട്ടു.

"ഇനി കുറച്ചു കാലം കഴിയുമ്പോൾ കേരളത്തിൽ മൂന്നരക്കോടി രോഗികളുണ്ട് എന്നായിരിക്കും പറയേണ്ടിവരിക", "കൂടുതൽ ആശുപത്രികൾ ഉണ്ടായതും മരുന്നുകളുടെ ഉപയോഗവും ആണ്  രോഗാവസ്ഥയ്ക്ക് കാരണം" എന്നെല്ലാം അദ്ദേഹം പറയുന്നു.
തീർത്തും ചരിത്രബോധമില്ലാത്ത പ്രസ്താവനകളാണത്.

കേരളത്തിലെ ചരിത്രം പരിശോധിച്ചാൽ കേരളജനതയുടെ ഏറ്റവും കുറവ് രോഗം മൂലമുള്ള മരണവും ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യവും ഉള്ള കാലമാണിത്.

 1911- 21 കാലയളവിൽ തിരുവിതാംകൂറിൽ നടത്തിയ സെൻസസിൽ  മനുഷ്യരുടെ ആയുർദൈർഘ്യം 26 വയസ്സ് മാത്രമാണ് ഇന്നത് 76 ൽ എത്തിനിൽക്കുന്നു.

 പകർച്ചവ്യാധികളും ശിശുമരണങ്ങളും സർവ്വസാധാരണമായിരുന്ന കാലത്തുനിന്നും ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത് ആരോഗ്യമേഖലയിലെ വലിയ പുരോഗതി കൊണ്ട് മാത്രമാണ്.

 വസൂരിയും മലമ്പനിയും പോലുള്ള മഹാമാരികൾ ഒരു വലിയ പ്രദേശത്തെ ജനങ്ങളെ കൊന്നൊടുക്കിയിരുന്ന ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നു വന്നത്.

ഓരോ പഞ്ചായത്തുകളിലും പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ വലിയ ആശുപത്രികൾ വരെ നടത്തിയ പ്രവർത്തനങ്ങളും ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും പ്രവർത്തനങ്ങളുമാണ് ഈ കാണുന്ന നിലയിൽ കേരളത്തിലെ ആരോഗ്യമേഖല എത്തുന്നതിനു സഹായിച്ചിട്ടുള്ളത്. ഈ വസ്തുതകളെല്ലാം പാടെ നിരാകരിക്കുന്നതും സത്യത്തിൻ്റെ നേരെ കണ്ണടയ്ക്കുന്നതുമാണ് ശ്രീ. സന്തോഷ് ജോർജ് കുളങ്ങരയുടെ പ്രസ്താവന. "സർ യാത്രയിൽ കണ്ടതിൽ ഏറ്റവും ആരോഗ്യമുള്ള ജനത ഏതാണ് " എന്ന ചോദ്യത്തിന് എത്യോപ്യയിലെ ഡനാക്കിൽ ഡിപ്രഷൻ (Danakil Depression)
എന്ന ഉപ്പു മരുഭൂമിയിലെ മനുഷ്യരെയാണ് അദ്ധേഹം ചൂണ്ടിക്കാണിക്കുന്നത്. "ശരീരത്തിൽ ദുർമേദസിൻ്റെ അംശം പോലുമില്ലാത്ത ഉറച്ച ശരീരമുള്ള മനുഷ്യരെ ഞാനവിടെ കണ്ടു" എന്നദ്ദേഹം പറയുന്നു. അവിടത്തെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള യാതൊരുവിധ പഠനവുമല്ല അദ്ദേഹം ഉദാഹരിക്കുന്നത്. "ഞാനവിടെ കണ്ടിട്ടുണ്ട്" എന്ന വിശ്വാസ വാദമാണ്.

അവർ ആരോഗ്യത്തോടെ ഇരിക്കുന്നതിനുള്ള കാരണമായി ശാസ്ത്ര വിരുദ്ധമായ ചില വാദങ്ങളാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. "അവർ മരുന്ന് എന്ന സാധനം ജീവിതത്തിൽ കണ്ടിട്ടില്ല" , "അവിടുത്തെ മിക്കവാറും ഗ്രാമങ്ങളിൽ ആശുപത്രിയും ഡോക്ടർമാരും ഇല്ല" എന്നെല്ലാമുള്ള വിചിത്രനിരീക്ഷണം അദ്ദേഹം നടത്തുന്നു. ഇതെല്ലാം അങ്ങേയറ്റം ശാസ്ത്ര വിരുദ്ധവും സന്തോഷ് ജോർജ് കുളങ്ങര പോലെയുള്ള ഒരാളിൽ നിന്ന് പ്രതീക്ഷിക്കാത്തതുമായ പ്രസ്താവനകളാണ്.

ഡോക്ടർമാരുടെ മെഡിക്കൽ എത്തിക്സിനെ കുറിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങൾ പ്രസക്തമാണ് എങ്കിലും അതിനായി നടത്തുന്ന വാദങ്ങളും പ്രസ്താവനകളും തീർത്തും യുക്തിക്കു നിരക്കാത്തതും ചപലവുമാണ്. കേരളത്തിൽ രോഗികളുടെ എണ്ണം കൂടുതൽ  ആയിരിക്കുന്നത് എന്തുകൊണ്ട് എന്ന്  മനസ്സിലാക്കേണ്ടതാണ് - അത് രോഗികൾക്ക് കൂടി ജീവിതം സാധ്യമാവുന്നു എന്നതിനാലാണ് -  വലിയ രോഗമുള്ളവർക്കും അവരുടെ രോഗാവസ്ഥ ചികിത്സിച്ച്, ജീവിതം തുടരുവാനുള്ള സാഹചര്യം ആധുനിക വൈദ്യം നൽകുന്നു എന്നത് കൊണ്ടാണ്.

ശാസ്ത്രം നൽകുന്ന എല്ലാ സൗകര്യങ്ങളിലും ജീവിച്ച് ശാസ്ത്രത്തെ പാടെ നിരാകരിക്കുന്ന സമീപനം അങ്ങേയറ്റം പരിതാപകരമാണ്.

വാൽക്കഷണം:  ചിന്താരീതികൾ ശാസ്ത്രീയമാക്കുന്നതിൽ പഠനത്തിന് മാത്രമല്ല യാത്രാനുഭവങ്ങൾക്കും കാര്യമായ പരിമിതികളുണ്ട്.



Comments

  1. ഈ വിഷയത്തെക്കുറിച്ച് ഡോക്ടറും ആരോഗ്യ പ്രവർത്തകനും ആയ ദീപു സദാശിവൻ എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം.
    https://m.facebook.com/story.php?story_fbid=2624693600884467&id=100000315576508

    ReplyDelete
  2. നവീൻ ആശംസകൾ..അറിയപ്പെടുന്നൊരു ബ്ലോഗ്ഗരാവനും.നന്മയുള്ളൊരു എഴുത്ത്‌കാരനാവാനും കഴിയട്ടെ.

    നിരീക്ഷണങ്ങൾ ഉറക്കെ പറയുന്നത് ക്രൈം ഒന്നുമല്ല..
    പക്ഷെ ആധികാരികത അവകാശപ്പെട്ടു പൊതു വേദികളിൽ അതിനെ സ്ഥാപിക്കാൻ ശ്രമിക്കുന്നത് കുറ്റം തന്നെയാണ്.
    ശാസ്ത്രീയ അടിത്തറയില്ലാതെ
    ഊഹാപോഹങ്ങൾക്ക് തീ കൊടുക്കേണ്ട സ്ഥലമല്ല ആരോഗ്യ രംഗം.അതാപത്താണ്..
    സലാം സുഹൃത്തേ.ഇനിയും വരാം

    ReplyDelete
    Replies
    1. ഇത്തരത്തിൽ ഒരുപാട് വ്യക്തികളുണ്ട്. പല വിഷയങ്ങളിലും അവർ അനുകരണീയ മാതൃകകളും മികച്ച പ്രതിഭകളുമാണ്. പക്ഷേ തങ്ങൾക്ക് വൈദഗ്ധ്യം ഇല്ലാത്ത മേഖലകളിൽ അവർ ആധികാരികമായി ഇടപെടുകയും അഭിപ്രായങ്ങൾ പറയുകയും തങ്ങളുടെ അഭിപ്രായം ഏറ്റവും മികച്ചത് എന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ സാധാരണ ജനങ്ങൾ വലിയതോതിൽ അതെല്ലാം വിശ്വസിക്കുന്നു. വലിയ സാമൂഹിക വിപത്താണ്.

      Delete
  3. ഇനിയുമെഴുതുക.... നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. വളരെ നന്ദി. ഇനിയും എഴുതും തീർച്ച

      Delete
  4. ഇതിന് രണ്ടു വശങ്ങളുണ്ട്. ആധുനിക ശാസ്ത്രം മഹാമാരികളിൽ നിന്നും മനുഷ്യർക്ക് മോചനം കൊടുത്തുവെങ്കിലും മരുന്നുകളുടെ വിവേകപരമല്ലാത്ത ഉപയോഗങ്ങൾ യാതൊരു പ്രഹര ശേഷിയുമില്ലാതിരുന്ന രോഗാണുക്കളെ കൂടുതൽ കരുത്തരാക്കുകയാണ് ചെയ്തത്. Epidemics എന്ന് നാം ശാസ്ത്രീയമായി വിളിക്കുന്ന പകർച്ച വ്യാധികളെ ചെറുക്കുന്നതിൽ മാത്രമേ ആധുനിക ശാസ്ത്രം ഇന്നും പരിപൂർണമായി വിജയിച്ചിട്ടുള്ളൂ. ക്യാൻസറും മറ്റു ജനിതക രോഗങ്ങളും ഇന്നും വെല്ലു വിളിയായി നിൽക്കുന്നു. ആയുർദൈർഖ്യം കൂടി എന്നത് കൊണ്ട് പൂർണാരോഗ്യമുള്ള ജനതയാവുന്നു എന്നർത്ഥം വരുന്നില്ല. മധ്യ വയസ്സുമുതൽ ആയുസ്സൊടുങ്ങുന്നതു വരെ പ്രമേഹത്തിന് അടിമപ്പെട്ടു ജീവിക്കുന്നവർ കൂടി വരികയാണല്ലോ.. ലോകത്തെ വികസിത രാഷ്ട്രങ്ങളെല്ലാം അപകടം തിരിച്ചറിഞ്ഞു അനിയന്ത്രിതമായ മരുന്നുപയോഗത്തിൽ നിന്നും പിന്മാറിക്കഴിഞ്ഞു. നമ്മളെപ്പോലുള്ള വികസ്വര അവികസിത രാഷ്ട്രങ്ങൾ മാത്രമാണ് ഇന്നും ആ രീതി പിന്തുടരുന്നതെന്നു മാത്രം

    ReplyDelete
    Replies
    1. "മരുന്നുകളുടെ വിവേകപരമല്ലാത്ത ഉപയോഗങ്ങൾ" എന്ന് പറയുമ്പോൾ തന്നെ അത് ശാസ്ത്രീയമല്ല എന്ന് താങ്കൾ മനസിലാക്കേണ്ടതായിരുന്നു. വിവേകപരമല്ലാത്ത ഉപയോഗത്തിന് വൈദ്യ ശാസ്ത്രം എന്ത് പിഴച്ചു.

      "അനിയന്ത്രിതമായ മരുന്നുപയോഗം" എന്നതും ശാസ്ത്രത്തിന്റെ രീതിയല്ല. അങ്ങനെ ചെയ്യുവാൻ ആധുനിക വൈദ്യശാസ്ത്രം പറയാത്തിടത്തോളം കുറ്റം മറ്റെവിടെയോ ആണ്.

      ആധുനിക വൈദ്യശാസ്ത്രം നേരിടുന്ന വെല്ലുവിളികളെ കുറിച്ചോ, പരിമിതികളെ കുറിച്ചോ അല്ല ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്. എന്നിട്ട് പോലും, ആധുനിക വൈദ്യത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാണിക്കാനല്ലാതെ, ലേഖനത്തിൽ പറയുന്ന ശാസ്ത്രവിരുദ്ധതയെ ഒന്ന് പരാമർശിക്കുക പോലും ചെയ്യാത്തത് താങ്കളുടെ കമന്റിന്റെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നുണ്ട്.

      "കൂടുതൽ ആശുപത്രികൾ ഉണ്ടായതും മരുന്നുകളുടെ ഉപയോഗവും ആണ് രോഗാവസ്ഥയ്ക്ക് കാരണം" എന്ന അത്യന്തം ശാസ്ത്രവിരുദ്ധവും അപകടകരവുമായ ഒരു പ്രസ്താവനയെ കുറിച്ചുള്ള സൂര്യയുടെ മൗനം തികച്ചും നിരാശാജനകമാണ് എന്ന് മാത്രം പറഞ്ഞു നിർത്തുന്നു.

      Delete
  5. കൊള്ളാം. അബദ്ധ ധാരണകളെ തിരുത്താൻ .. ഇന്ന കാര്യം അതങ്ങനെ അല്ല കേട്ടോ എന്ന് ഉറക്കെ പറയാൻ ആരെങ്കിലും വേണം. തെറ്റായ ലക്ഷണങ്ങളിൽ നിന്ന് ശരികളെ കൽപ്പിച്ചെടുക്കാൻ, മാതൃകകളെ സൃഷ്ടിക്കാനൊക്കെ ഭാവിയിൽ മറ്റുള്ളവർ മടിക്കാൻ അത് കാരണമാകട്ടെ. ആശംസകൾ.

    ReplyDelete
  6. നന്നായി എഴുതിയിരിക്കുന്നു. തുടരുക. ആശംസകൾ

    ReplyDelete
  7. ശാസ്ത്രം നൽകുന്ന എല്ലാ സൗകര്യങ്ങളിലും ജീവിച്ച് ശാസ്ത്രത്തെ പാടെ നിരാകരിക്കുന്ന നിലപാടെടുക്കുന്നതിൽ ജനസംഖ്യയുടെ ബഹു ഭൂരിപക്ഷവും ഉൾപ്പെടുന്നു എന്നതാണ് സത്യം . പ്രശസ്തർ അതു ചെയ്യുമ്പോൾ സാധാരണക്കാർക്ക് കൂടുതൽ അന്ധവിശ്വാസങ്ങളിലേക്കും അബദ്ധ ധാരണകളിലേക്കും പോകാനുള്ള പ്രവണത കൂടുന്നു. നവീൻ പറഞ്ഞു വെയ്ക്കുന്നതിനെ കൂടുതൽ വിശാലമായി കണ്ടാൽ വ്യക്തി, സമൂഹം സർക്കാർ എന്ന നിലകളിലെല്ലാം ഭരണഘടന അനുശാസിക്കുന്നതിലും നിന്നും , തുടർ പ0നങ്ങളിലെ അറിവുകളിൽ നിന്നുമൊക്കെ നാം എത്രയോ പുറകിലേക്ക് സഞ്ചരിച്ചു കഴിഞ്ഞു എന്നു കാണാം

    ReplyDelete
  8. മരുന്നുപയോഗത്തിൽ വളരെ വ്യത്യാസം വിദേശവും കേരളവും തമ്മിലുണ്ട് എന്ന് തോന്നിയിട്ടുണ്ട്. മലയാളി കൾ ഒരു കെട്ട് മരുന്നും കൊണ്ടാണ് നാട്ടിൽ നിന്ന് പോവുക. അവിടെ മരുന്ന് എഴുതി തരില്ല എന്നാണ് പരാതി. സന്തോഷ് ഇത്തിരി കയറ്റി പറഞ്ഞു എന്നെനിക്ക് മാത്രമല്ല തോന്നിയത് എന്നറിഞ്ഞതിൽ സന്തോഷം. ഇനിയും എഴുതു

    ReplyDelete
  9. കണ്ട കാഴ്ചയുടെ ബലത്തിൽ ചില അനുമാനങ്ങളിൽ എത്തുന്ന ചിലരുണ്ട്.. അക്കൂട്ടത്തിൽ ഈ വാദത്തെയും ഉൾപ്പെടുത്താം. പക്ഷെ അദ്ദേഹം ഉദ്ദേശിച്ചതിൽ മറ്റൊരു കാര്യമാവും ഉണ്ടാവുക എന്നു തോന്നുന്നു. മനുഷ്യന്റെ അനാവശ്യമായ ജീവിത ശൈലി രോഗങ്ങൾക്കും അതുകൂടാതെ ' തൊട്ടതിനും പിടിച്ചതിനുമുള്ള' ചികിത്സ എന്നിവ കൊണ്ട് കൂടുതൽ രോഗികൾ ഉണ്ടാകുന്ന അവസ്ഥ .. അത് പല പഠനങ്ങളും സമ്മതിച്ചിട്ടുള്ളതാണ്.. അതിലേക്കായിരിക്കും അദ്ദേഹം ഊന്നൽ നൽകിയതെന്ന് തോന്നുന്നു.
    എന്തായാലും താങ്കളുടെ അഭിപ്രായം നല്ലപോലെ പറഞ്ഞിട്ടുണ്ട്...

    ReplyDelete
  10. ആരോഗ്യ പരിപാലനത്തിലും, രോഗ നിർമ്മാർജ്ജന പ്രവർത്തനത്തിലും കേരളം മുന്നിട്ടു നില്ക്കുന്നു എന്നത് സത്യം .ഇനിയും എഴുതൂക. ആശംസകൾ

    ReplyDelete
  11. ചെറുപ്പത്തിലേ ഏതെങ്കിലും രോഗം വന്നു തട്ടിപ്പോകേണ്ട ഒരു സമൂഹത്തെ, നിരവധി ശാസ്ത്രകുതുകികളുടെ നിരന്തരമായ പ്രയത്നഫലമായി ആരോഗ്യത്തോടെ വളർത്തിക്കൊണ്ടു വന്നതിന് തിരിച്ചു നൽകുന്ന പ്രതിഫലമാണ് ഈ ശാസ്ത്ര വിരുദ്ധത.

    ടയറു പൊട്ടി, പാതിവഴിയിൽ യാത്ര ഉപേക്ഷിക്കേണ്ടി വന്ന ഭൂരിപക്ഷം ഉണ്ടായിരുന്നു പണ്ട്. തേയ്മാനം വന്നെങ്കിലും പൊട്ടാത്ത ടയറുമായി യാത്ര പൂർത്തിയാക്കുന്നവരെ കണ്ട് അന്നുണ്ടായിരുന്നവരുടെ ടയറെല്ലാം ഒന്നൊന്നര ആയിരുന്നു എന്ന് തള്ളാനാണ് നമുക്കിഷ്ടം. ഇപ്പോഴോ, ടയറ് പൊട്ടിയാലും റിപ്പർ ചെയ്ത്, കഴിയാവുന്നത്ര ദൂരം യാത്ര ചെയ്യാൻ ആധുനിക വൈദ്യം നമ്മെ സഹായിക്കുന്നു. പൊട്ടാത്ത ടയറുമായി യാത്ര പൂർത്തിയാക്കുന്നവരും മുമ്പത്തേക്കാൾ കൂടുതൽ തന്നെയാണ്. എന്നാലും ആധുനികവൈദ്യത്തിനു ശ്രീനിവാസന്റെയും കുളങ്ങര ചേട്ടന്റെയും കുത്തുകൊള്ളാനാണ് വിധി.


    "കേരളത്തിൽ രോഗികളുടെ എണ്ണം കൂടുതൽ ആയിരിക്കുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കേണ്ടതാണ് - അത് രോഗികൾക്ക് കൂടി ജീവിതം സാധ്യമാവുന്നു എന്നതിനാലാണ് - വലിയ രോഗമുള്ളവർക്കും അവരുടെ രോഗാവസ്ഥ ചികിത്സിച്ച്, ജീവിതം തുടരുവാനുള്ള സാഹചര്യം ആധുനിക വൈദ്യം നൽകുന്നു എന്നത് കൊണ്ടാണ്."

    ഇത്രേം ഒള്ളു കാര്യം.

    ReplyDelete
  12. നല്ല ലേഖനം .. ഇനിയും എഴുതുക, വായിക്കുക , വളരുക .!!

    ReplyDelete
  13. ഇന്നത്തെക്കാലത്ത് ഡോക്ടറുടെ ഡയഗ്നോസിസ് എന്നത് പൂർണ്ണമായും ടെസ്റ്റുകളിൽ നിന്നുള്ള (പലതും ആയിരക്കണക്കിന് രൂപ ചിലവാക്കേണ്ടത്) റിപ്പോർട്ടുകളെയാണ് ആശ്രയിക്കുന്നത് എന്നത് എത്രമാത്രം എത്തിക്കൽ ആണ് എന്ന സംശയമുണ്ട്. ഒരുപക്ഷെ ലാബുകളും ഡോക്ടർമാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളുടെ കഥകൾ സ്ഥിരം പത്രങ്ങളിൽ വരുന്നതുകൊണ്ടാകാം.

    അദ്ദേഹം മറ്റൊരർത്ഥത്തിൽ പറഞ്ഞതാണെങ്കിലും മൂന്നരക്കോടി രോഗികൾ എന്ന പ്രയോഗം ഭാവിയിൽ സത്യമാകാനുള്ള സാധ്യതകളാണ് കാണുന്നത്. അനിയന്ത്രിതമായ തോതിൽ മദ്യത്തോടു ആസക്തിയുള്ള ഒരു ജനത രോഗങ്ങളിലേക്കുള്ള ഒരുപാടു സാധ്യതകളാണ് തുറന്നിടുന്നത്. പിന്നെ പൊതുവിൽ മാനസികാരോഗ്യവും കുറഞ്ഞുവരുകയാണോ എന്ന് ന്യായമായും സംശയിക്കാം

    ReplyDelete

  14. നിപാ വൈറസ്സിനെ നാം കീഴടക്കി... ഇപ്പോൾ നോവൽ കൊറോണയെയും നാം എത്ര കരുതലോടെയും സൂക്ഷ്മതയോടെയും നാം കൈകാര്യം ചെയ്യുന്നു... ആരുടെയും പിന്നിലല്ല നാം...

    ReplyDelete
  15. നിരീക്ഷണങ്ങള്‍ പങ്കു വയ്ക്കട്ടെ...തള്ളണോ കൊള്ളണോ എന്ന് സ്വയം തീരുമാനിക്കാം.

    ReplyDelete
  16. ശ്രീ.സന്തോഷ്‌ ജോർജ് അയാളുടെ ജീവിതാനുഭവങ്ങളിലൂടെ ആർജിച്ച ഒരു നിരീക്ഷണം മുമ്പോട്ട് വെച്ചു.. അത് തെറ്റാകാം ശരി ആകാം.. അത് അനുവാചകർക്ക് സ്വീകരിക്കാം തള്ളികളയാം.. എഴുത്ത് ചിന്തിപ്പിച്ചു.. ആശംസകൾ

    ReplyDelete
  17. ഇതിനെല്ലാം രണ്ടു വശങ്ങൾ ഉണ്ട് . ഇന്നത്തെ അവസ്ഥ ...ലോകം മൊത്തത്തിൽ ... എന്താ പറയുക . ഒന്നും അറിയില്ല .
    എഴുത്ത്‌ നന്നായിരിക്കുന്നു . ആശംസകൾ

    ReplyDelete

Post a Comment

Popular posts from this blog

പേടകം നൽകുന്ന പ്രത്യാശ

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ 2018 - 19 കലാലയ വർഷത്തെ കോളേജ് മാഗസിൻ ആയ "പേടിച്ച് പേടിച്ച് പേടകം വരെ" യുടെ വായനാനുഭവക്കുറിപ്പ്. 2018 ൽ ഉണ്ടായ പ്രളയത്തിൽ കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ച ആലുവ യുസി കോളേജിൽ നിന്ന് ആ വർഷം പുറത്തിറങ്ങിയ കലാലയ മാഗസിനാണിത്. അതുവരെയുള്ള ജീവിതത്തിൻറെ തുടർച്ചയിൽ അവിചാരിതമായി മഴ സൃഷ്ടിച്ച ഭയവും അതിജീവനത്തിനായുള്ള ശ്രമവും ലോകം കണ്ടതാണ്. പെരിയാറിൻ്റെ തീരങ്ങൾ വെള്ളത്തിൽ മുങ്ങിയപ്പോൾ പതിനായിരത്തോളം വരുന്ന ജനങ്ങൾ ആശ്രയത്തിനായി എത്തിയത് കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന ഈ കോളേജിൽ ആണ്. ഭീതി തങ്ങളെ ഭരിച്ചു തുടങ്ങുമ്പോൾ ഇനിയെന്ത്? / ഇനിയങ്ങോട്ട്? എന്ന ആകുലത ജനത്തെ കടന്നാക്രമിക്കുന്ന അവസ്ഥയിൽ നിന്നും, അതിജീവനത്തിനായി ആശ്രയങ്ങൾ തേടുമ്പോൾ പ്രതിരോധത്തിലെ ജീവിതമുറകൾ മനുഷ്യൻ അറിയാതെ പരിശീലിക്കുന്നു. പ്രളയത്തിൻറെ ബിംബം വഴി ഇന്ന് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ഭയം എന്ന വികാരത്തെ ഏറെ സമഗ്രമായി സ്പർശിക്കാൻ മാഗസിന് ആയിട്ടുണ്ട്. രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്രാനന്തര ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ മതര...

മരിച്ചവൻ പ്രതി (കവിത)

കഴുത്തിലെ മുറിവിൽ കടൽക്കാറ്റിൻ്റെ നീറ്റലറിയാതെ ചുണ്ടിൽ കടലുപ്പിൻ്റെ രുചിയറിയാതെ... തീരത്ത് കമന്നുറങ്ങി ഭൂമിയുടെ ആഴവും ആഴിയുടെ പരപ്പും അളക്കുകയാണവൻ അലൻ നിന്നെയോർത്ത് ഉപ്പുപരലുകൾ കണ്ണീർ പൊഴിക്കുന്നു ചരൽക്കല്ലുകൾ വിതുമ്പുന്നു അഴിക്കുള്ളിൽ അമ്മയുടെ നിശ്വാസം എൻ്റെ കുട്ടി വെള്ളം കുടിച്ചു മരിച്ചല്ലോ... "ഇനി മതി" എന്ന് പറഞ്ഞ് കരഞ്ഞിട്ടും കരയാനാവാതെ കരഞ്ഞിട്ടും കുടിച്ച്... കുടിച്ച്... പഴങ്കഥക്കെട്ടിൻ്റെ പൊടിയലർജിയുള്ള ലോകത്തിൽ... നീ അഭയാർത്ഥി നീ വരത്തൻ നീ പ്രതി...