Skip to main content

പീഡന കേസുകൾക്ക് വൈകാരിക പ്രതിഷേധങ്ങൾ മറുപടിയാണോ?



സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിലും ഇരകൾക്ക് നീതി വാങ്ങിക്കൊടുക്കുന്നതിലും നാട്ടിലെ നീതിന്യായ / ഭരണകൂട സംവിധാനങ്ങൾ പ്രകടിപ്പിക്കുന്ന വലിയ അലംഭാവത്തിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വാളയാറിലേത്.

പ്രതികൾ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കപ്പെട്ട വേളയിൽ വെളിവായത് നിയമപാലന സംവിധാനത്തിൻ്റെ പാകപ്പിഴകളാണ്. തെളിവു ശേഖരിക്കുന്നതിലും കേസ് നടത്തുന്നതിലും ഭരണപക്ഷം കാണിച്ച വീഴ്ച/ഉദാസീനത തീർത്തും ആശാസ്യമല്ലാത്തതാണ്. ഈ വിഷയത്തിൽ പൊതു സമൂഹത്തിൽ ഉണ്ടായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും തീർത്തും അനിവാര്യമായതാണ്. നീതി നടപ്പാക്കാനുള്ള പൗരൻ്റെ ആവശ്യത്തിന് ഒപ്പം നിന്നുകൊണ്ട് , ഈ വേളയിൽ ചർച്ച ചെയ്യപ്പെടേണ്ടിയിരുന്ന, എന്നാൽ ചർച്ച ചെയ്യപ്പെടാതെ പോയ ചില വിഷയങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരികയാണ് ഇവിടെ

"പ്രായപൂർത്തിയാകാത്ത വ്യക്തിയെ ലൈംഗികമായി  ചൂഷണം ചെയ്യുന്നതും, ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അയാളുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ശ്രമിക്കുന്നതുമാണ് ലൈംഗീക പീഡനം"

സ്വാഭാവികമായ / ആരോഗ്യകരമായ ലൈംഗിക ബന്ധങ്ങൾ ഇല്ലാത്ത സമൂഹത്തിലാണ് ലൈംഗികാതിക്രമങ്ങളും വൈകൃതങ്ങളും സംഭവിക്കുന്നത്.  ആരോഗ്യകരമായ ലൈംഗികജീവിതം സാധ്യമാവുന്നത് മികച്ച ലൈംഗിക വിദ്യാഭ്യാസം (sexual education) വഴിയാണ് ലൈംഗികവിദ്യാഭ്യാസം പാടേ അന്യമായ ഒരു സമൂഹമാണ് ഇന്ത്യയിലേത്. മതാത്മകമായ സദാചാര ബോധത്തിൽ നിർമ്മിച്ചതാണ് ഇന്ത്യൻ സമൂഹത്തിലെ പൊതുബോധം.

ഈ സാമൂഹിക സാഹചര്യത്തിൽ വ്യക്തി തൻ്റെ ലൈംഗിക താൽപര്യങ്ങൾ അകമേ ഒതുക്കുകയാണ് ചെയ്യേണ്ടി വരുന്നത് . കാരണം വിശ്വാസത്തിൻ്റെയും സംസ്കാരത്തിൻ്റെയും സാമൂഹിക ധാർമികതയുടെയും പരമ പ്രധാന ഭാഗമാണ് ഭാഗമാണ് ലൈംഗികസദാചാരം.


ഇത്തരത്തിലുള്ള  ഒതുക്കപ്പെട്ട വികാരങ്ങളുടെ അക്രമാസക്തമായ പൂർത്തീകരണ ശ്രമമാണ് ലൈംഗിക അതിക്രമങ്ങൾ വഴി നടക്കുന്നത്. അതിനാൽ സമൂഹത്തിന് അടിസ്ഥാനപരമായി ആവശ്യം ലൈംഗികസദാചാര വിഷയത്തിലുള്ള സമൂഹത്തിൻറെ കടുംപിടുത്തം അയയുക എന്നതാണ്. ലൈംഗിക സ്വാതന്ത്ര്യം എന്നത് ഒരു സ്വതന്ത്ര സമൂഹത്തിൻറെ അനിവാര്യതയാണ്. ലൈംഗിക അതിക്രമങ്ങൾ ഏറ്റവും കുറവുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങൾ പോലെയുള്ള ഇടങ്ങളിലെല്ലാം സാമൂഹിക മൂല്യം  സങ്കൽപങ്ങളിൽ ഏറ്റവും കുറവ് പ്രാധാന്യമുള്ളത് ലൈംഗികസദാചാരത്തിനാണ്.

കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലും  പുറത്തും പ്രതികൾക്കെതിരെ പ്രതിഷേധമുയർത്തിയവരിൽ പലരും സദാചാര സംരക്ഷണത്തിലും മുന്നിലുണ്ട് എന്നത് വലിയ വൈരുദ്ധ്യമാണ്. അതായത് അടിസ്ഥാന കാരണങ്ങളെ തിരിച്ചറിയാതെ പ്രശ്നത്തെ വൈകാരികമായി മാത്രം സമീപിക്കുകയാണവർ.



ലൈംഗിക പീഡനങ്ങളുടെ മറ്റൊരു പ്രധാന കാരണം സമൂഹത്തിലെ ലൈംഗിക അസമത്വമാണ്. ഇതും മനുഷ്യനിൽ വിശ്വാസരൂപമായി ഉറപ്പിക്കപ്പെട്ട സാമൂഹ്യ ബോധ്യമാണ്. തലമുറകളായി പിന്തുടർന്നു വന്ന പുരുഷകേന്ദ്രീകൃത ലോകബോധം സ്ത്രീയെ ഒരു സ്വതന്ത്ര വ്യക്തിയായി അംഗീകരിക്കുന്നില്ല. മത പ്രമാണ ഗ്രന്ഥങ്ങൾ വഴിയും വിശ്വാസസംഹിതകൾ വഴിയും നാം ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യവഹാരങ്ങൾ വഴിയും സാഹിത്യം കല എന്നിവ വഴിയും സമൂഹത്തിൽ ആവർത്തിച്ച് ഉറപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നതും ഈ പുരുഷാധിപത്യ ബോധമാണ്.

അചേതനമായ സ്ത്രീയെന്ന ഉപഭോഗ വസ്തുവിലേക്ക് പുരുഷനെന്ന അധികാരി നടത്തുന്ന അതിക്രമങ്ങളാണ് ഓരോ സ്ത്രീപീഡനങ്ങളും. നേരത്തെ സൂചിപ്പിച്ച ഹാഷ്ടാഗ് ക്യാമ്പയിനിങ്ങുകാർ  അഡ്രസ് ചെയ്യാത്ത വിഷയമാണിത്. അയ്യപ്പൻറെ ബ്രഹ്മചര്യം സംരക്ഷിക്കാനിറങ്ങിയവരും പർദ്ദ വേണോ? എന്ന് ചോദിക്കുമ്പോൾ "ആർക്കാണ് ബിക്കിനി ഇടേണ്ടത്" എന്ന് മറുചോദ്യം ചോദിക്കുന്നവരും ഇരയ്ക്ക് നീതി വേണമെന്ന് പറയുന്നതിലും വലിയ തമാശ അടുത്തകാലത്ത് വേറെ കേട്ടിട്ടില്ല.

സ്ത്രീകളെ പോലെ  തന്നെയാണ് അപമാനവീകരണം (dehumanization) കുട്ടികളും നേരിടേണ്ടിവരുന്നത്. പൗരൻ്റെ എല്ലാ അവകാശങ്ങളും പരിഗണനകളും ലഭിക്കേണ്ടവരാണ് കുട്ടികളും എന്ന ആധുനിക ലോകബോധം നേടാത്ത പ്രാകൃത - ഗോത്രീയ സമൂഹത്തിലാണ് കുട്ടികൾക്ക് പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നത്.


പറഞ്ഞുവന്നത് ലൈംഗികാതിക്രമണം എന്നത് ഏതെങ്കിലും ഒരു കുറ്റവാളിയുടെ മാത്രം പ്രവർത്തന ഫലമായി ഉണ്ടാവുന്നതല്ല. അതൊരു സമൂഹത്തിൻറെ നിർമ്മിതിയാണ്. ലോകരാജ്യങ്ങളിലെ rape statistics നോക്കിയാൽ മനസ്സിലാകുന്നത് അതാണ്.

പാരമ്പര്യ / സദാചാര മൂല്യ ബോധങ്ങളുടെ വിഴുപ്പു ഭാണ്ഡങ്ങൾ ചുമക്കുന്ന സമൂഹങ്ങളിൽ അതിക്രമങ്ങൾ കൂടുന്നതും ജനാധിപത്യ സാമൂഹിക ബോധത്തിൻ്റെ ശുദ്ധവായു ശ്വസിക്കുന്ന രാജ്യങ്ങളിൽ അതിക്രമങ്ങൾ കുറഞ്ഞും ഇരിക്കുന്നത്  "ചികിത്സ ആവശ്യം സമൂഹത്തിനാണ് " എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഇപ്പോഴുള്ള പ്രതികരണങ്ങളും പ്രതിഷേധങ്ങളും തൊലിപ്പുറത്തെ ചികിത്സ മാത്രമേ ആകുന്നുള്ളൂ. ആവശ്യം ആഴത്തിലുള്ള ശസ്ത്രക്രിയയാണ്.

Comments


  1. നല്ല നിരീക്ഷണം.
    വേറൊരു ആംഗിൾ.
    നല്ല അവതരണം.

    ലേഖനം -എന്ന് സ്വയം ഇതിനെ അഡ്രസ് ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നി.

    യോജിക്കാനാവാത്ത ചിലത്.
    അടിസ്ഥാനപരമായി
    നിലനിൽക്കേണ്ടതും,പാലിക്കപ്പെടേണ്ടതുമായ ഒരു നിയമസംവിധാനത്തെ
    കണ്ണേറ് പറ്റാതിരിക്കാൻ കുത്തി നിർത്തിയിരിക്കുന്ന ഒരു
    വൈക്കോൽ കോലമായി മാറ്റിയ
    ഇവിടുത്തെ രാഷ്ട്രീയ സംവിധാനവും,അതിനോട് ചേർന്നുപോകുന്ന സ്ഥാപനങ്ങളും,അതിന്റെയൊക്കെ പ്രവർത്തനരീതയും തിരിച്ചു പിടിക്കേണ്ടതുണ്ട്.
    ജനാധിപത്യത്തോട്
    പുച്ഛം തോന്നുന്ന അവസ്തയിലേക്ക് രാജ്യത്തെ ഒന്നാകെ നയിക്കുന്ന..
    ഈ സംവിധാനത്തെ
    മാറ്റി വാർക്കേണ്ടതുണ്ട്..
    സാമൂഹികവും സാംസ്കാരികവുമായ മാറ്റം വിദ്യാഭ്യാസത്തിലൂടെ നേടാൻ കഴിയും..
    എന്നാൽ പകരുന്ന വിദ്യ
    ഡിസൈൻ ചെയ്യുന്നവർക്ക്
    അജണ്ടകളുണ്ടായാൽ??

    ReplyDelete
  2. സാമൂഹിക മാറ്റങ്ങൾ ഉണ്ടാവേണ്ടത് ഭരണ വർഗ്ഗത്തിൽ നിന്നല്ല അടിസ്ഥാന ജനവിഭാഗത്തിൽ നിന്നാണ് എന്നാണ് ഞാൻ കരുതുന്നത്.

    താങ്ങളുടെ വായനയ്ക്കും മറുപടിക്കും നന്ദി.

    ReplyDelete
  3. ഈ സാമൂഹിക സാഹചര്യത്തിൽ വ്യക്തി തൻ്റെ ലൈംഗിക താൽപര്യങ്ങൾ അകമേ ഒതുക്കുകയാണ് ചെയ്യേണ്ടി വരുന്നത് . കാരണം വിശ്വാസത്തിൻ്റെയും സംസ്കാരത്തിൻ്റെയും സാമൂഹിക ധാർമികതയുടെയും പരമ പ്രധാന ഭാഗമാണ് ഭാഗമാണ് ലൈംഗികസദാചാരം....

    ReplyDelete

Post a Comment

Popular posts from this blog

രോഗമാണോ മരുന്നാണോ ആദ്യമുണ്ടായത്?

ശ്രീ സന്തോഷ് ജോർജ് കുളങ്ങര കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ കാണാനിടയായി. അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും  പ്രതീക്ഷിക്കാത്തതും തീർത്തും യാഥാർത്ഥ്യത്തിനു നിരക്കാത്തതുമായ ചില പ്രസ്താവനകൾ അതിൽ കേട്ടു. "ഇനി കുറച്ചു കാലം കഴിയുമ്പോൾ കേരളത്തിൽ മൂന്നരക്കോടി രോഗികളുണ്ട് എന്നായിരിക്കും പറയേണ്ടിവരിക", "കൂടുതൽ ആശുപത്രികൾ ഉണ്ടായതും മരുന്നുകളുടെ ഉപയോഗവും ആണ്  രോഗാവസ്ഥയ്ക്ക് കാരണം" എന്നെല്ലാം അദ്ദേഹം പറയുന്നു. തീർത്തും ചരിത്രബോധമില്ലാത്ത പ്രസ്താവനകളാണത്. കേരളത്തിലെ ചരിത്രം പരിശോധിച്ചാൽ കേരളജനതയുടെ ഏറ്റവും കുറവ് രോഗം മൂലമുള്ള മരണവും ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യവും ഉള്ള കാലമാണിത്.  1911- 21 കാലയളവിൽ തിരുവിതാംകൂറിൽ നടത്തിയ സെൻസസിൽ  മനുഷ്യരുടെ ആയുർദൈർഘ്യം 26 വയസ്സ് മാത്രമാണ് ഇന്നത് 76 ൽ എത്തിനിൽക്കുന്നു.  പകർച്ചവ്യാധികളും ശിശുമരണങ്ങളും സർവ്വസാധാരണമായിരുന്ന കാലത്തുനിന്നും ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത് ആരോഗ്യമേഖലയിലെ വലിയ പുരോഗതി കൊണ്ട് മാത്രമാണ്.  വസൂരിയും മലമ്പനിയും പോലുള്ള മഹാമാരികൾ ഒരു വലിയ പ്രദേശത്തെ ജനങ്ങളെ കൊന്നൊടുക്കിയിരുന്ന ഒരു കാലത്...

പേടകം നൽകുന്ന പ്രത്യാശ

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ 2018 - 19 കലാലയ വർഷത്തെ കോളേജ് മാഗസിൻ ആയ "പേടിച്ച് പേടിച്ച് പേടകം വരെ" യുടെ വായനാനുഭവക്കുറിപ്പ്. 2018 ൽ ഉണ്ടായ പ്രളയത്തിൽ കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ച ആലുവ യുസി കോളേജിൽ നിന്ന് ആ വർഷം പുറത്തിറങ്ങിയ കലാലയ മാഗസിനാണിത്. അതുവരെയുള്ള ജീവിതത്തിൻറെ തുടർച്ചയിൽ അവിചാരിതമായി മഴ സൃഷ്ടിച്ച ഭയവും അതിജീവനത്തിനായുള്ള ശ്രമവും ലോകം കണ്ടതാണ്. പെരിയാറിൻ്റെ തീരങ്ങൾ വെള്ളത്തിൽ മുങ്ങിയപ്പോൾ പതിനായിരത്തോളം വരുന്ന ജനങ്ങൾ ആശ്രയത്തിനായി എത്തിയത് കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന ഈ കോളേജിൽ ആണ്. ഭീതി തങ്ങളെ ഭരിച്ചു തുടങ്ങുമ്പോൾ ഇനിയെന്ത്? / ഇനിയങ്ങോട്ട്? എന്ന ആകുലത ജനത്തെ കടന്നാക്രമിക്കുന്ന അവസ്ഥയിൽ നിന്നും, അതിജീവനത്തിനായി ആശ്രയങ്ങൾ തേടുമ്പോൾ പ്രതിരോധത്തിലെ ജീവിതമുറകൾ മനുഷ്യൻ അറിയാതെ പരിശീലിക്കുന്നു. പ്രളയത്തിൻറെ ബിംബം വഴി ഇന്ന് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ഭയം എന്ന വികാരത്തെ ഏറെ സമഗ്രമായി സ്പർശിക്കാൻ മാഗസിന് ആയിട്ടുണ്ട്. രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്രാനന്തര ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ മതര...

മരിച്ചവൻ പ്രതി (കവിത)

കഴുത്തിലെ മുറിവിൽ കടൽക്കാറ്റിൻ്റെ നീറ്റലറിയാതെ ചുണ്ടിൽ കടലുപ്പിൻ്റെ രുചിയറിയാതെ... തീരത്ത് കമന്നുറങ്ങി ഭൂമിയുടെ ആഴവും ആഴിയുടെ പരപ്പും അളക്കുകയാണവൻ അലൻ നിന്നെയോർത്ത് ഉപ്പുപരലുകൾ കണ്ണീർ പൊഴിക്കുന്നു ചരൽക്കല്ലുകൾ വിതുമ്പുന്നു അഴിക്കുള്ളിൽ അമ്മയുടെ നിശ്വാസം എൻ്റെ കുട്ടി വെള്ളം കുടിച്ചു മരിച്ചല്ലോ... "ഇനി മതി" എന്ന് പറഞ്ഞ് കരഞ്ഞിട്ടും കരയാനാവാതെ കരഞ്ഞിട്ടും കുടിച്ച്... കുടിച്ച്... പഴങ്കഥക്കെട്ടിൻ്റെ പൊടിയലർജിയുള്ള ലോകത്തിൽ... നീ അഭയാർത്ഥി നീ വരത്തൻ നീ പ്രതി...